Thursday September 24th, 2020 - 1:44:am

സന്നിധാനത്ത് പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

Anusha unni
സന്നിധാനത്ത് പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

പത്തനംതിട്ട : മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലാണ് ഫേസ് സി ബാച്ച് ചുമതല ഏറ്റെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആര്‍ വിശ്വനാഥ അഡീഷണല്‍ സ്‌പെഷ്യല്‍ ഓഫീസറും പൃഥ്വി രാജ് അസി. സ്‌പെഷ്യല്‍ ഓഫീസറുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 1345 പൊലീസുകാരാണ് സി ഫേസില്‍ ഡ്യൂട്ടിയിലുള്ളത്.

സോപാനം, കൊടിമരം, പതിനെട്ടാംപടി, പ്രധാന നടപ്പന്തല്‍, വെര്‍ച്വല്‍ ക്യൂ, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് പൊലീസിന്റെ സേവനം ലഭിക്കുന്നത്. സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചുമതല ഒഴിയുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസ് പുതിയ ബാച്ചിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.

അയ്യപ്പന്‍മാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. തീര്‍ഥാടകരുടെ തിരക്ക് കൂടുമ്പോള്‍ സമചിത്തത കൈവിടാതെ സേവനം ചെയ്യണം. പതിനെട്ടാം പടിയില്‍ അയ്യപ്പന്‍മാരെ സൂക്ഷ്മതയോടെ കയറ്റി വിടണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലും മൂന്നാം ബാച്ച് ശനിയാഴ്ച ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓഫീസര്‍ ഷാജി സുഗുണനാണ് ചുമതല. അങ്കിത് അശോകനാണ് അഡിഷണല്‍ സ്‌പെഷ്യല്‍ ഓഫീസര്‍. 633 പൊലീസുകാരാണ് യു ടേണ്‍, ഗണപതി കോവില്‍, ഹില്‍ടോപ്പ്, ത്രിവേണി, കണ്‍ട്രോള്‍ റൂം തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാവുക. ഡിസംബര്‍ 14 മുതല്‍ 29 വരെയാണ് പമ്പയിലും സന്നിധാനത്തും പുതിയ ബാച്ചിന് സുരക്ഷാ ചുമതലയുള്ളത്.

Read more topics: sabarimala ,pathanamthitta
English summary
third batch of police took charge in sabarimala
topbanner

More News from this section

Subscribe by Email