Sunday March 29th, 2020 - 5:42:am
topbanner

മലപ്പുറത്ത് വന്‍ മോഷണം; 100 പവനിലേറെ സ്വര്‍ണം കവര്‍ന്നു

JB
മലപ്പുറത്ത് വന്‍ മോഷണം; 100 പവനിലേറെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി മൊറയൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ലോക്കറില്‍ സൂക്ഷിച്ച 100 പവനിലേറെ സ്വര്‍ണം കവര്‍ന്നു. ഗൃഹനാഥനും ഭാര്യയും മകളും മകനെ കാണാനായി ഇക്കഴിഞ്ഞ 28 ന് വിദേശത്ത് പോയിരുന്നു.ഇന്നു രാവിലെ വീടിനു പിന്നിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അലമാരയിലെ ലോക്കര്‍ പുറത്തെടുത്തു തകര്‍ത്ത നിലയിലാണ്. മകളുടെയും മരുമകളുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണു വീട്ടുടമസ്ഥന്റെ മൊഴി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: theft, malappuram, gold missing,
English summary
theft in malappuram gold missing
topbanner

More News from this section

Subscribe by Email