Sunday October 20th, 2019 - 5:02:pm
topbanner

തെരുവുകള്‍ വാണ് നായക്കൂട്ടം: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മൂന്നുപേര്‍ക്ക് കടിയേറ്റു

fasila
തെരുവുകള്‍ വാണ് നായക്കൂട്ടം: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മൂന്നുപേര്‍ക്ക് കടിയേറ്റു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രണ്ട് ഭക്തരടക്കം മൂന്നുപേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. തൃത്താല തലക്കശേരി അത്തയില്‍ വളപ്പില്‍ സുനിത(35), ഡല്‍ഹി സ്വദേശി മുരളി കൃപദാസ്(26), പാലക്കാട് കൊഴിഞ്ഞാമ്പാറ ശിവരാമന്‍ കോളനിയില്‍ മൂകമട നാരായണന്‍(70) എന്നിവരെയാണ് തെരുവ് നായ കടിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ക്ഷേത്രനടയില്‍നിന്നാണ് സുനിതയ്ക്കും മുരളിക്കും കടിയേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രദര്‍ശനത്തിനായി കുളത്തില്‍നിന്ന് കാല്‍ കഴുകി കയറുന്നതിനിടെ മുരളിയുടെ കാലില്‍ നായ കടിക്കുകയായിരുന്നു. ഹരേ രാമ ഹരേകൃഷ്ണ പ്രസ്ഥാനത്തിലെ അമ്പതുപേരുള്ള സംഘത്തോടൊപ്പമാണ് മുരളിയെത്തിയിരുന്നത്. അടിയന്തര ചികിത്സ വേണ്ടിവന്നതിനാല്‍ സംഘത്തോടൊപ്പം മുരളിക്ക് മടങ്ങാനായില്ല. തെക്കേനടപ്പുരയില്‍നിന്നാണ് സുനിതയെ നായ ആക്രമിച്ചത്.

തൈക്കാട് മാവിന്‍ചുവട് ഭാഗത്ത് നടന്നുപോകുമ്പോഴായിരുന്നു നാരായണനെ നായകടിച്ചത്. സുനിത തൃത്തല്ലൂരിലും മറ്റു രണ്ടുപേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് തെരുവ്‌നായയുടെ ആക്രമണ ഭീതി നേരത്തേയുമുണ്ട്. പ്രസാദ കിറ്റുമായി ഭക്തര്‍ മടങ്ങുമ്പോള്‍ നായകളും പിന്നാലെ കൂടുന്ന കാഴ്ച കാണാം. രാപ്പകല്‍ ഇടതടവില്ലാതെ തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഇരുപതോളം പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുള്ളത്. 14ന് ഇരിങ്ങപ്പുറത്ത് നാല് പേര്‍ക്കും ഒരാടിനും തെരുവ് നായയുടെ കടിയേറ്റിരുന്നു. ഡിസംബര്‍ 21ന് മമ്മിയൂര്‍ ക്ഷേത്രത്തിന് മുന്നിലെ ഹോട്ടലുടമയെ നായ കടിച്ചു. ചൂല്‍പ്പുറത്ത് പത്തോളം പേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവ്‌നായയുടെ കടിയേറ്റിരുന്നു.

തൊഴിയൂരില്‍ പിഞ്ച് കുഞ്ഞിനടക്കം നാല് പേര്‍ക്കും നവംബര്‍ 23ന് താമരയൂരില്‍ ഏഴ് പേര്‍ക്കുമാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ദിനംപ്രതി ആയിരങ്ങളെത്തുന്ന ക്ഷേത്രപരിസരത്ത് ഏതുസമയവും ഭക്തര്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായേക്കാം എന്ന അവസ്ഥയാണ്. രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചെത്തുന്ന കുട്ടികളെ പലപ്പോഴും തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കാറുമുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായാണ് ക്ഷേത്രപരിസരത്ത് തെരുവ് നായ ശല്യം തുടങ്ങിയത്. പെരുകിക്കൊണ്ടിരിക്കുന്ന തെരുവ്‌നായ്ക്കളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. നഗരസഭയും ദേവസ്വവും ഇക്കാര്യത്തില്‍ ഒത്തൊരുമിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read more topics: guruvayur, street dog, bite,
English summary
the street dog bite three people in guruvayur
topbanner

More News from this section

Subscribe by Email