Saturday September 21st, 2019 - 10:33:am
topbanner
Breaking News
jeevanam

സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരിയുടെ നില അതീവ ഗുരുതരം

Jikku Joseph
സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരിയുടെ നില അതീവ ഗുരുതരം

കൊല്ലം: കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരിയുടെ നില അതീവ ഗുരുതരം. സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തലയ്ക്കും നട്ടെല്ലിനും സാരമായ പൊട്ടലേറ്റ കുട്ടിക്ക് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൈയില്‍ പൊട്ടലും ഒടിവുമുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.

Viral News

English summary
the condition of the student who has escaped from the third floor of the school is critical in kollam
topbanner

More News from this section

Subscribe by Email