Wednesday February 26th, 2020 - 3:15:pm
topbanner

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി തസ്ലിമാ നസ്രീന്‍

Anusha unni
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി  തസ്ലിമാ നസ്രീന്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി എഴുത്തുകാരി തസ്ലിമാ നസ്രീന്‍ രംഗത്ത്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് അവർ ഇക്കാര്യം സംസാരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തിനാവശ്യം സ്വതന്ത്ര ചിന്തകരെയാണെന്നും തസ്ലീമാ നസ്രിന്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ ഇനി നടപ്പിലാക്കാന്‍ സാധ്യതയുള്ള ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും തസ്ലിമ ആശങ്ക പ്രകടിപ്പിച്ചു. ഏകീകൃത സിവില്‍ കോഡ് പുറം രാജ്യങ്ങളില്‍ സമത്വത്തിന് വേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ അത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മതാടിസ്ഥാനത്തിലാണെന്നും അവര്‍ പറഞ്ഞു. രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം അല്ലായിരുന്നുവെന്നും ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമാണ് അതിന് കാരണമെന്നും തസ്ലിമ പറഞ്ഞു.

English summary
thaslima nasrin support CAB protest students
topbanner

More News from this section

Subscribe by Email