വീട്ടമ്മയ്ക്കെതിരെ വേശ്യാ പരാമര്‍ശനം നടത്തിയ നടന് തരികിട സാബുവിന്റെ ഫെയ്സ്ബുക്ക് പേജ് പൂട്ടിച്ചു. മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് പേജ് പൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ മോശമായി അധിക്ഷേപിച്ച് ടെലിവിഷന്‍ ഷോ താരം തരികിട സാബു. സംഭവം വിവാദമായതോടെ സാബുവിന്റെ ഫെയ്സ് ബുക്ക് പേജ് അപ്രത്യക്ഷമായി. യുവതിയും കുടുംബവും നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങവെയാണ് പെട്ടെന്ന് പേജ് കാണാതായിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഹൈദരാബാദില്‍ വീട്ടമ്മയായ യുവതിയെ വളരെ തരംതാണ രീതിയില്‍ അധിക്ഷേപിച്ച് സാബുവിന്റെ പോസ്റ്റ് വന്നത്. പോസ്റ്റിനൊപ്പം കമന്റായി സ്ത്രീയുടെ ചിത്രവും സാബു നല്‍കിയിരുന്നു. ഇതിനൊപ്പം അശ്ലീല കമന്റുകളും സാബു ഇട്ടു. മണിയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് യുവതി ആരോപിച്ചതായാണ് സാബു പറയുന്നത്. സംഭവം വന്‍ പ്രതിഷേധത്തിന് വഴിമാറിയതോടെ സാബുവിന്റെ പേജ് കിട്ടാതായി.
ഇപ്പോള്‍ സാബുവിന്റെ പേജില്‍ കയറിയാല്‍ കണ്ടന്റ് ഈസ് അണ് അവൈലബിള്‍ എന്നാണ് ലഭിക്കുന്നത്. അതേസമയം പേജ് എങ്ങനെ അപ്രത്യക്ഷമായി എന്നത് സംബന്ധിച്ച് വിവരം ഇല്ല. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം നിലവില്‍ ഗുരുതരമായ കുറ്റമാണ്. നേരത്തെ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനെയും ഫെയ്സ്ബുക്കിലൂടെ സാബു അധിക്ഷേപിച്ചിരുന്നു.
കൊല്ലത്ത് എം.പിയും മന്ത്രിയും തമ്മില്‍ പോര്
ബിക്കിനി ചിത്രം: എന്റെ പ്രശസ്തിയാണ് മകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് ഷാരൂഖ് ഖാന്
സ്വാതിയുടെ അരുംകൊലയ്ക്ക് വഴിവച്ചത് ഫെയ്സ് ബുക്ക് സൗഹൃദം