Tuesday September 29th, 2020 - 7:12:pm

ബി.ജെ.പി. പ്രവർത്തകൻ തലശ്ശേരി എടച്ചോളി പ്രേമൻ വധക്കേസ്: കോടതി നാളെ വിധി പറയും

NewsDesk
ബി.ജെ.പി. പ്രവർത്തകൻ തലശ്ശേരി എടച്ചോളി പ്രേമൻ വധക്കേസ്: കോടതി നാളെ വിധി പറയും

തലശ്ശേരി: വിചാരണ പൂർത്തിയായ ബി.ജെ.പി. പ്രവർത്തകൻ എടച്ചോളി പ്രേമൻ വധക്കേസിൽ തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും. തലശ്ശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ എട്ട് സി.പി.എം.പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2005 ഒക്ടോബർ 13 ന് രാവിലെ പതിനൊന്ന് മണിയോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിൽ നിന്നും കോയിൻ ബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന ബി.ജെ.പി.പ്രവർത്തകനായ പ്രേമനെ (29) പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

സി.പി.എം.പ്രവർത്തകരും കോടിയേരി സ്വദേശികളുമായ കെ.അഭി എന്ന അഭിനേഷ് (38) വി.പി.ഷൈജേഷ് (37) കനിയിൽ പി. മനോജ് (40) കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40) തയ്യിൽ വട്ടക്കണ്ടി സജീവൻ (39) വട്ടക്കണ്ടി റിഗേഷ് (36) കുനിയിൽ ചന്ദ്ര ശേഖരൻ (55) കാരാൽ തെരുവിലെ കുനിയിൽ സി.കെ.രമേശൻ (50) എന്നിവരാണ് വിചാരണ നേരിട്ടത്.കണ്ട്യൻ അജേഷിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയിരുന്നത്.

കെ.ദിനേശൻ, എം.കെ.രവീന്ദ്രൻ, എം.അശോകൻ, പി.രമേശൻ, ഡോ.ശ്യാമള, ഡോ.ജോർജ്കുട്ടി, ഡോ.കെ.എസ്.കൃഷ്ണകുമാർ ,പോലീസ് ഓഫീസർമാരായ എം.ഡി.പ്രേമദാസൻ, തോമസ് മാത്യു, കെ.ബിനു, ശശിധരൻ, ടി. ശ്രീധരൻ തുടങ്ങിയവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിട്ടുണ്ട്. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ അഡ്വ.കെ.പി. ബിനീഷയാണ് ഹാജരായത്. അക്രമത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രേമൻ മാസങ്ങളോളം തുടർന്ന ചികിൽസക്കിടയിലാണ് മരണപ്പെടുന്നത്. പ്രതികൾക്ക് വേേണ്ടി അഡ്വ.സി.കെ.ശ്രീധരനും. അഡ്വ.കെ.സത്യനുമാണ് ഹാജരാവുന്നത്.

Read more topics: Thalassery, murder case, court,
English summary
thalassery edacholi preman murder case
topbanner

More News from this section

Subscribe by Email