Friday September 25th, 2020 - 9:05:am

നിർത്തിയിട്ട കാറിൽ നിന്ന് പണം തട്ടിയ കേസിൽ പരാതിക്കാരനും സഹായികളും കുടുങ്ങി

NewsDesk
നിർത്തിയിട്ട കാറിൽ നിന്ന് പണം തട്ടിയ കേസിൽ പരാതിക്കാരനും സഹായികളും കുടുങ്ങി

തലശേരി: നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് പണം കവർന്ന കേസിൽ പരാതിക്കാരനും സഹായികളും തന്നെ കുടുങ്ങി. തലശേരി ഡി.വൈ.എസ്.പി കെ വി വേണുഗോപാലിന്റെ നേത്യത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പരാതിക്കാരായ യുവാക്കൾ പണാപഹരണ നാടകം കളിച്ചതാണെന്ന് വ്യക്തമായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാദാപുരം തുണേരിയിലെ ഫസൽ (28) തൂണേരി മുടവന്നേരിയിലെ വരക്കണ്ടി താഴെ കുനിയിൽ അർജുൻ (23) തൂണേരിയിലെ ബപ്പാരത്ത് താഴെ കുനിയിൽരജിത്ത് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിലെ പാലിശേരിയിൽ വെച്ചാണ് കാറിൽ സൂക്ഷിച്ച പണം യുവാക്കൾ കാറിന്റെ ചില്ല് തകർത്ത് കവർന്നത്.

പരാതിക്കാരൻ പണം തട്ടാൻ സഹായികളെ വിളിച്ചു വരുത്തിയ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവർച്ചയുടെ മുഖ്യ ആസൂത്രകൻ ഫസൽ ആണെന്ന് പൊലിസ് പറഞ്ഞു. വടകര സ്വദേശിയായ സൽമാൻ എന്നയാളുടെ വിശ്വസ്തനായിരുന്നു.

dysp kv venugopal

മട്ടന്നൂരിലെ ഒരാളെ ഏൽപ്പിക്കാനായി സൽമാൻ ഏൽപ്പിച്ചതായിരുന്നു. എന്നാൽ ഇതിൽ നിന്നും ഒന്നര ലക്ഷം രൂപ കവറിലാക്കി കാറിന്റെ സിറ്റി നടിയിൽ സൂക്ഷിക്കുകയും പത്തുലക്ഷം രൂപ കൈയ്യിൽ കരുതുകയും ചെയ്തു. ബാക്കി പണം വീട്ടിൽ സൂക്ഷിക്കുകയും ചെയതു.

ഇതാണ് പ്രതികൾ അപഹരിച്ചത് 'കാറിന്റെ ചില്ല് തകർത്ത് പ്രതികൾ പണം അപഹരിച്ചതിനെ തുടർന്ന് ഫസൽ മുതലാളിയായ സൽമാനെ വിളിച്ചു കാര്യം പറയുകയും താൻ രണ്ടു കെട്ടുകളിൽ സുക്ഷിച്ചിരുന്നതുകൊണ്ട് 10 ലക്ഷം കൈയ്യിലുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.

ഇതാണ് ഇയാൾ കുടുങ്ങാൻ കാരണമായത്.പൊലിസ് സി സി ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫസലിന്റെ സഹായികളെ പിടികൂടിയത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് പണാപഹരണക്കഥ നാടകമാണെന്ന് വ്യക്തമായത്. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.

Read more topics: thalassery, car, robbery, arrested,
English summary
thalassery, car, robbery, case, arrested, dysp kv venugopal
topbanner

More News from this section

Subscribe by Email