Monday June 1st, 2020 - 8:10:am

തലശ്ശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു

NewsDesk
തലശ്ശേരിയില്‍  ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു

കണ്ണുർ:തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വള്യായി സ്വദേശിനിയായ യശോധ(65) ആണ് മരിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യശോദയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more topics: Thalassery, ambulance, accident,
English summary
thalassery ambulance lorry accident death
topbanner

More News from this section

Subscribe by Email