Saturday September 19th, 2020 - 9:11:am

തലശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ : ക്ഷേത്രം നടത്തിപ്പുകാരനെതിരെയും കേസ്

NewsDesk
തലശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ : ക്ഷേത്രം നടത്തിപ്പുകാരനെതിരെയും കേസ്

തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടികൊണ്ട് പോയി വിവാഹം കഴിക്കുകയും പിന്നീട് നിരന്തരം പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.  പ്രായപൂർത്തിയാവാത്ത പതിനേഴ് കാരിയെ ടൈൽസ് ജോലിക്കാരനായ വടകര മുക്കാളിക്കടുത്ത ചോമ്പാൽ സ്വദേശിയായ കൊടക്കാട് കണ്ടി വീട്ടിൽ ബബീഷിനെ (31)യാണ് ധർമ്മടം എസ്.ഐ മഹേഷ് കണ്ടേമ്പത്തും തലശ്ശേരി ഡി.വൈ.എസ് പിയുടെ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധവും ക്ഷേത്രാചാരം തെറ്റിച്ചും വിവാഹം നടത്തികൊടുത്ത ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കെതിരെയും  പോലീസ് കേസെടുത്തു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോക്സോവ കുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ മമ്പറം റോഡിൽ ഇല്ലിക്കുന്ന് ബസ്സ് സ്റ്റോപ്പി നടുത്തുള്ള കല്ലറക്കണ്ടി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. ഇവിടെ നിയമ വിരുദ്ധവും ക്ഷേത്രാചാരത്തിന് വിരുദ്ധവുമായ പല സംഭവങ്ങളും നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

കോഴി അറവുകളും നടന്നിരുന്നുവത്രെ. നേരത്തെ പട്ടഷാപ്പായി പ്രവർത്തിച്ച കെട്ടിട സ്ഥലത്താണ് മുത്തപ്പൻ ക്ഷേത്രം നിർമ്മിച്ചത്. പൊതു സ്ഥലം കയ്യേറി മരം മുറിച്ചതിന് റവന്യൂ വകുപ്പ് നടപടിയും സ്വീകരിച്ചിരുന്നു. ഉദ്ധിഷ്ട കാര്യങ്ങൾക്ക് തുലാഭാരവുമൊക്കെ നടത്തി വിശ്വാസികളിൽ നിന്ന് വൻ പണം കൈപറ്റി വരുന്നതായും പരാതികളുണ്ട് . നാല് മാസം മുമ്പാണ് അയ്യായിരത്തോളം രൂപ കൈപറ്റി വിവാഹം നടത്തി കൊടുത്തതത്രെ.

Read more topics: thalassery, child marriage, Arrested,
English summary
thalassery child marriage Arrested accused in pocso
topbanner

More News from this section

Subscribe by Email