Wednesday November 13th, 2019 - 2:40:pm
topbanner

മുകേഷിനെതിരെ ഒറ്റപ്പെട്ട ആരോപണമല്ല ; കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

suji
മുകേഷിനെതിരെ ഒറ്റപ്പെട്ട ആരോപണമല്ല ; കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

ഒരു ചാനല്‍ പരിപാടിക്കിടെ നടന്‍ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന സിനിമാ അണിയറ പ്രവര്‍ത്തകയുടെ ആരോപണത്തിന് പിന്നാലെ കൂടുതല്‍ തുറന്നുപറച്ചിലുമായി മാധ്യമ പ്രവര്‍ത്തക. മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ ഇദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെണ്‍കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

19 വര്‍ഷംമുമ്പ് ചെന്നൈയില്‍വച്ച് ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറയുന്നു. ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി. എന്നാല്‍ ഇങ്ങനെയൊരു കാര്യം തന്റെ ഓര്‍മയിലില്ലെന്നാണ് താരത്തിന്റെ പ്രതികരണം.

എന്നാല്‍ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ പ്രതികരണം. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങള്‍ തീര്‍ക്കാനുള്ളതല്ലെന്നും ടെസ പറഞ്ഞു.

 

Read more topics: tes joseph,mukesh
English summary
tes joseph reveal more about mukesh
topbanner

More News from this section

Subscribe by Email