Monday March 30th, 2020 - 5:48:am
topbanner

മുസ്‌ലീം ലീഗില്‍ തീവ്രവാദികളുണ്ട്; എല്ലാവരും തീവ്രവാദികളെന്ന അഭിപ്രായമില്ല ; കേന്ദ്രമന്ത്രി വി മുരളീധരന്‍  

suji
മുസ്‌ലീം ലീഗില്‍ തീവ്രവാദികളുണ്ട്; എല്ലാവരും തീവ്രവാദികളെന്ന അഭിപ്രായമില്ല ; കേന്ദ്രമന്ത്രി വി മുരളീധരന്‍   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുസ്‌ലീം ലീഗില്‍ തീവ്രവാദികളുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എന്നാല്‍ എല്ലാവരും തീവ്രവാദികളാണെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കാരണമുണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദിഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ കോഴിക്കോട് നടന്ന സ്വീകരണ പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്താവന.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷാഹീന്‍ ബാഗ് മോഡല്‍ സമരത്തിനെതിരെയാണ് സുരേന്ദ്രന്‍ ആരോപണം ഉയര്‍ത്തിയത്.

'കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളാണ്. ഷാഹീന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് കടപ്പുറത്ത് വിഷലിപ്തമായ മുദ്രാവാക്യം വിളികളാണ്. താന്‍ അന്വേഷിച്ചപ്പോള്‍ അതിന് അനുമതി ഇല്ലെന്നാണ് അറിഞ്ഞത്. കടപ്പുറത്ത് സ്തൂപങ്ങള്‍ കെട്ടിയും സ്മാരകങ്ങള്‍ കെട്ടിയും അനുമതിയൊന്നുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. അവിടെ നടക്കുന്നതെന്താണെന്ന് പൊലീസോ കോര്‍പറേഷനോ അന്വേഷിക്കണം' സുരേന്ദ്രന്‍ പറഞ്ഞു

 

English summary
terrorist in muslim league muralidharan controversial statement
topbanner

More News from this section

Subscribe by Email