Tuesday September 29th, 2020 - 6:56:pm

ക്ഷേത്രങ്ങളിലെ ആയുധപരിശീലനം നടത്താന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

rajani
ക്ഷേത്രങ്ങളിലെ ആയുധപരിശീലനം നടത്താന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തിയാല്‍ തടയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തിയാല്‍ അവിടങ്ങളില്‍ സി.പി.എം റെഡ് വോളണ്ടിയര്‍ പരീശീലനം നടത്താന്‍ തയ്യാറാകുമെന്ന് കോടിയേരി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ഒരു വിശ്വാസത്തിനും എതിരല്ല. എന്നാല്‍ പാര്‍ട്ടി മുസ്‌ലീങ്ങള്‍ക്കെതിരാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു.

ഇപ്പോള്‍ തങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരാണെന്ന് ചിലര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതൊന്നും വിലപ്പോകില്ലെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണനടക്കമുള്ളവരെ സി.പി.എമ്മിലേക്കു സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു

തേനിയില്‍ 120 ഏക്കര്‍ തോട്ടം, മകളുടെ ഭര്‍തൃപിതാവിന് 45 ലക്ഷത്തിന്റെ കാര്‍; കെ ബാബു കുടുങ്ങും

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിക്കൊപ്പം മറ്റൊരു നടനും? രക്ഷിക്കാൻ വന്‍നിര താരങ്ങള്‍ ഇടപെട്ടു

 

 

English summary
temple prohibited ayudhaparisheelanam kodiyeri
topbanner

More News from this section

Subscribe by Email