Wednesday November 20th, 2019 - 7:25:pm
topbanner

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനം; എന്‍എസ്എസ് നിലപാട് തെറ്റെന്ന് ടിക്കാറാം മീണ

JB
ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനം; എന്‍എസ്എസ് നിലപാട് തെറ്റെന്ന് ടിക്കാറാം മീണ

 തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്കുവേണ്ടി എന്‍എസ്എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും എന്നാല്‍ ഇതിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. പരാതി കിട്ടിയാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി എന്‍എസ്എസ് പരസ്യമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. ഇക്കാര്യത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടിയത്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം അതിരുവിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണം മൂലം ജനങ്ങളുടെ ദൈംനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡിജിപിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ പോലീസിനും വരണാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ടിക്കാറാം മീണ പറഞ്ഞു.

Read more topics: teek ka ram menna, against nss,
English summary
teek ka ram menna against nss
topbanner

More News from this section

Subscribe by Email