Monday March 30th, 2020 - 2:29:am
topbanner

കാസര്‍ഗോഡ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവ്

NewsDesk
കാസര്‍ഗോഡ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവ്

കാസർഗോഡ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്സിൽ പ്രധാനാധ്യാപകന് 20 വർഷം കഠിന തടവ്. പ്രതിക്ക് 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.കരിന്തളം സ്വദേശി രാജൻനായരെയാണ് ജില്ലാ സെഷൻസ് കോടതി രണ്ട് ശിക്ഷിച്ചത്.പ്രധാന അധ്യാപകനായിരുന്ന രാജന്‍ സ്‌കൂളിലെ ഐടി സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വച്ചാണ് ഒന്‍പത് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്.കേസ്സിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 20 വർഷം കഠിന തടവിനും ഇരുപതയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ജില്ലാ സെഷൻസ് കോടതി ജഡ്ജി പി .ശശികുമാറാണ് ശിക്ഷ വിധിച്ചത്.സർക്കാർ ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. പോക്സോ നിയമത്തിൽ ഇരയെ പുനഃരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമാണ് ഇത്. സർക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ കോടതി വിധിയാണിത്.2018 ഒക്ടോബർ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെയും അധ്യാപകനില്‍ നിന്നും കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.രാജപുരം എസ് ഐ ആയിരുന്ന എം.വി.ഷിജു ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.  കേസില്‍ പ്രതി ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
teacher sentenced to 20 years imprisonment for 4th class student rape case
topbanner

More News from this section

Subscribe by Email