Tuesday September 29th, 2020 - 12:29:am

തിരുവനന്തപുരം നഗരത്തില്‍ മലിനജലം വിതരണം ചെയ്ത ടാങ്കര്‍ ലോറി പിടികൂടി

Anusha unni
തിരുവനന്തപുരം നഗരത്തില്‍ മലിനജലം വിതരണം ചെയ്ത ടാങ്കര്‍ ലോറി പിടികൂടി

തിരുവനന്തപുരം: കുടിവെള്ളമെന്ന പേരില്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളും മലിന ജലമെത്തിച്ച ടാങ്കര്‍ ലോറി പിടികൂടി. നഗരസഭയുടെ ഹെല്‍ത്ത് അധികൃതരാണ് ലോറി പിടികൂടിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച്‌ അതില്‍ നിന്നുള്ള മലിനജലമാണ് കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്തിരുന്നത്. അപകടകരമായ നിലയില്‍ വെള്ളം മലിനമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അരുള്‍ ജ്യോതി ഹോട്ടലിന്റെ പ്രവര്‍ത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പ് വഴിയും അക്ഷയകേന്ദ്രങ്ങള്‍ വഴയും ടാങ്കര്‍ ലോറികളുടെ സേവനത്തിനായി നഗരസവാസികള്‍ക്ക് അപേക്ഷിക്കാം.

Read more topics: thiruvananthapuram, water tanker,
English summary
tanker lorry caught from thiruvannathapuram city
topbanner

More News from this section

Subscribe by Email