Tuesday October 15th, 2019 - 7:24:am
topbanner

തളിപ്പറമ്പ് ഇലക്ട്രോണിക്സ് ഷോപ്പിലെ കവർച്ച : കൂട്ടുപ്രതികൾ അറസ്റ്റിൽ

NewsDesk
തളിപ്പറമ്പ് ഇലക്ട്രോണിക്സ് ഷോപ്പിലെ കവർച്ച : കൂട്ടുപ്രതികൾ അറസ്റ്റിൽ

തളിപ്പറമ്പ്: ഇലക്ട്രോണിക്സ് ഷോപ്പിലെ കവർച്ച രണ്ട് പേരെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മഞ്ച എന്ന മഞ്ചുനാഥിന്റെ ഭാര്യാ സഹോദരി ഭർത്താക്കൻമാരായ ആന്ധ്രാപ്രദേശ് സ്വദേശി അന്തോണി (27), കല്ലാച്ചി രാജീവ് ഗാന്ധി കോളനിയിലെ ഉണ്ണിക്കുട്ടൻ എന്ന അഭിനാഷ് (20) എന്നിവരെയാണ് തളിപ്പറമ്പ് എസ് ഐ കെ.പി. ഷൈൻ, സീനിയർ സി പി ഒ എ.ജി.അബ്ദുൾറൗഫ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്ധ്രയിൽ നിന്നും പാലക്കാട് കുടിയേറിയ അന്തോണിയുടെ കുടുംബം പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ താമസിച്ച ശേഷമാണ് തൃശൂരിൽ വെച്ച് മഞ്ചയെ പരിചയപ്പെട്ട് വയനാട്ടിലും പിന്നീട് കണ്ണൂരിലുമെത്തിയത്. ഇതിനിടയിൽ മഞ്ചയുടെ ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു.

taliparamba malabar electronic robbery

തൃശൂരിലെ പാലപ്പെട്ടിയിൽ വെച്ചാണ് അന്തോണി പിടിയിലായത്. അഭിനാഷിനെ കല്ലാച്ചിയിലെ വീട്ടിൽ വെച്ചും പിടികൂടി. കഴിഞ്ഞ സപ്തംബർ രണ്ടിനാണ് മലബാർ ട്രേഡേഴ്സിലെ കവർച്ച നടന്നത്. മൂന്ന് മാസത്തിനിടയിൽ അഞ്ച് ലക്ഷം രൂപയുടെ പ്ലമ്പിംഗ് സാധനങ്ങൾ കവര്‍ച്ച നടത്തിയ സംഘം ഇത് ആക്രിക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു.

തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്യത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കളെ വലയിലാക്കിയത്. മഞ്ചയും അന്തോണിയും കവർച്ച നടത്താൻ അകത്ത് കയറിയപ്പോൾ അഭിനാഷ് പുറത്ത് കാവൽ നിൽക്കുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. അന്വേഷണ സംഘത്തിൽ സി.ഐ എൻ.കെ.സത്യനാഥൻ, സിപിഒ മാരായ സ്നേഹേഷ്, ബിനേഷ് എന്നിവും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

taliparamba malabar electronic robbery

മൈസൂരിൽ മോഷണത്തിനിടെ റിട്ടയേർഡ് എഞ്ചിനീയറേയും ഭാര്യ യേയും കൊലപ്പെടുത്തിയ കേസിലും മോഷണത്തിനിടെ മറ്റൊരു കൊലപാതക ശ്രമത്തിനുൾപ്പെടെ നിരവധ കേസിലെ പ്രതിയാണ് ചെങ്ങളായിൽ കുടുംബത്തോടൊപ്പം താമസിച്ചുവന്ന മഞ്ചുനാഥ്.

മൂന്ന് മാസം മുമ്പാണ് മലബാർ ട്രേഡേഴ്സിൽ കവർച്ച ശ്രദ്ധയിൽ പെട്ടത്. സ്റ്റോക്കിൽ വൻതോതിൽ സാധനങ്ങൾ കുറഞ്ഞത് മനസിലായത് ഇതിനെ തുടർന്ന് നടത്തിയ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രണ്ടിന് പുലർച്ചെ രണ്ടു പേർ ഷട്ടർ ഉയർത്തി അകത്തു കടന്ന് ചാക്കുകളിലാക്കി സാധനങ്ങൾ കടത്തുന്നതിന്റെ ദൃശ്യംസിസിടിവി യിൽ കണ്ടെത്തിയിരുന്നു.

taliparamba malabar electronic robbery

Read more topics: taliparamba, robbery, accused, arrested,
English summary
taliparamba malabar electronic robbery
topbanner

More News from this section

Subscribe by Email