കോഴിക്കോട്: നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കാനും സിനിമാ പ്രവര്‍ത്തകരുടെ ചാരിറ്റിക്കായും നടത്തിയ 'മോഹനം' പരിപാടിക്കുവേണ്ടി തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മൃതദേഹത്തോട് സിനിമാലോകവും മാധ്യമങ്ങളും അനാദരവ് കാണിച്ചതായി സംവിധായകന് അലി അക്ബറുടെ ആരോപണം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ടി എ റസാഖ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് മരിച്ചിരുന്നെന്നും എന്നാല്‍ പരിപാടി കഴിഞ്ഞ് രാത്രിയോടെയാണ് ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതെന്നും അലി അക്ബര്‍ പറയുന്നു.
റസാഖ് മരണപ്പെട്ട വിവരം സംഘാടകരോട് സംസാരിച്ചിരുന്നെങ്കിലും ഒഴിഞ്ഞ് മാറുകയാണുണ്ടായത്. സ്ഥലം എം.എല്‍.എയോടും മേയറോടും സംസാരിച്ചിരുന്നു. 'കൂത്ത്' നടത്താനായി മരണം പോലും മറച്ചുവെച്ചത് ടി.എ റസാഖിനെ അപമാനിച്ചതിന് തുല്യമാണെന്നും അലി അക്ബര്‍ പറഞ്ഞു.
മൃതദേഹം വൈകീട്ട് ആറരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടിട്ട് പോലും വാര്‍ത്ത നല്കാന് മാധ്യമങ്ങള്‍ തയ്യാറായില്ല. ഭൗതികശരീരം കോഴിക്കോടേക്ക് കൊണ്ടു വരുമ്പോള്‍ സിയാദ് കോക്കറും ഒപ്പം ഉണ്ടായിരുന്നു. റസാഖിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ കേരളത്തിലെ സിനിമാക്കാര് സിയാദ് കോക്കറിന് അപ്രാപ്യമായിരുന്നോയെന്നും അലിഅക്ബര്‍ ചോദിച്ചു.
രഞ്ജിത്തും കമലും അടക്കമുള്ള സംവിധായകരും നിര്‍മാതാക്കളുമാണോ ഇതിന് പിന്നില്‍ കളിച്ചതെന്നും ആരോപണമുണ്ട്. ആരും ഇല്ലാത്ത ടൗണ്‍ഹാളിലേക്ക് രാത്രി പന്ത്രണ്ട് മണിയോടെയാണ് ഭൗതിക ശരീരം എത്തിച്ചത്. അല്പം നേരത്തെ വിവരം അറിയിച്ചിരുന്നെങ്കില്‍ കോഴിക്കോട് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അവസാനമായി അദ്ദേഹത്തെ കാണാന്‍ അവസരം ലഭിക്കുമായിരുന്നു.
'മോഹനം' പരിപാടിക്ക് ശേഷം മൃതദേഹത്തിന്റെ ചുറ്റും നിന്ന് ഫോട്ടോയെടുക്കാനാണ് സിനിമാക്കാരെത്തിയതെന്നും അലി അക്ബര്‍ പറഞ്ഞു. വാര്‍ത്ത നേരത്തെ അറിയിക്കാതിരുന്ന മാധ്യമങ്ങളും തെറ്റുകാരാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവര്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രസക്തരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയില്‍ യുവനനടന്റെ നേതൃത്വത്തില്‍ നഗ്ന ഫാഷന്‍ ഷോ; പോലീസ് റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തു
പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍
ഋഷിരാജ് സിംഗിന്റെ പ്രസ്താവനയില്‍ ആറു സംശയങ്ങളുമായി വായിനോക്കികള്‍