Friday April 3rd, 2020 - 11:01:am
topbanner

അലനും താഹയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളെന്ന് ടി സിദ്ദിഖ്

JB
അലനും താഹയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളെന്ന് ടി സിദ്ദിഖ്

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഇവര്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യു.ഡി.എഫ് ഇനിയും പ്രതികരിക്കും. അതേസമയം ഇരുവര്‍ക്കും രാഷ്ട്രീയ പിന്തുണ നല്‍കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. മനുഷ്യാവകാശ ലംഘനത്തിന് ഇരയായവര്‍ എന്ന നിലയില്‍ മാത്രമാണ് യുഡിഎഫ് പിന്തുണയെന്നും സിദ്ധിഖ് വ്യക്തമാക്കി.സി.പി.എം ഒരു മാസം മുന്‍പ് പുറത്താക്കിയ അലനേയും താഹയേയും അവരുടെ വിശദീകരണം തേടാതെ പുറത്താക്കാനാവില്ലെന്ന് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളിപ്പറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സി.പി.എം പുറത്താക്കിയ ശേഷം അവരെ അനുകൂലിച്ച് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയെ വെള്ളപൂശാനാണ്. തിരുത്തും എന്ന് പറയുന്ന ജില്ലാ സെക്രട്ടറിയും പുറത്താക്കിയെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന പാര്‍ട്ടിക്ക് ഈ വിഷത്തില്‍ നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം എതിര്‍ക്കാന്‍ രൂപ മണീന്തര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നീ വക്കീലന്‍മാര്‍ക്ക് 42 ലക്ഷത്തോളം രൂപ ഫീസ് അനുവദിച്ചതിന്റെ തെളിവ് പുറത്ത് വന്നിട്ടുണ്ട്. ഷുഹൈബ് കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കുന്നത് തടയാനായി ഏര്‍പ്പാടാക്കിയ വക്കീലിന് 62 ലക്ഷം രൂപയും ചെലവാക്കി. ഈ ബാധ്യതകള്‍ മറികടക്കാന്‍ ജനങ്ങളുടെ മേല്‍ നികുതി ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

 

Read more topics: t siddique, alen, thaha, uapa case,
English summary
t siddique react on alen and thaha case
topbanner

More News from this section

Subscribe by Email