Monday February 24th, 2020 - 2:00:pm
topbanner

ലൗ ജിഹാദ് വിഷയങ്ങളില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ

JB
ലൗ ജിഹാദ് വിഷയങ്ങളില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ

പൗരത്വനിയമ ഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ. വിഷയങ്ങളില്‍ സിനഡിന്റെ നിലപാട് വിവാദമായതിന് പിന്നാലെയാണ് സഭ വിശദീകരണക്കുറിപ്പിറക്കിയത്. നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സഭ മുസ്ലിം സമുദായത്തിന് എതിരല്ല. മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലവ് ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിന് പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായി മനസിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്.

സിനഡ് സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമത്തക്കുറിച്ചുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും സഭ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റേത് ക്രൈസ്തവ വിരുദ്ധ നിലപാടാണെന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

English summary
syro malabar saba explanation on love jihad
topbanner

More News from this section

Subscribe by Email