Thursday January 23rd, 2020 - 6:58:am
topbanner

ടൂറിസം രംഗത്തെ മികവ് ; കിയാൽ പുരസ്കാരം ഏറ്റുവാങ്ങി സ്വപ്ന തീരം

Anusha unni
ടൂറിസം രംഗത്തെ മികവ് ; കിയാൽ പുരസ്കാരം ഏറ്റുവാങ്ങി സ്വപ്ന തീരം

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ പ്രവൃത്തി വർഷത്തോടനുബന്ധിച്ചു ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾക്ക് യാത്രയൊരുക്കിക്കൊടുത്തതിന് കിയാൽ ഏർപ്പെടുത്തിയ ടൂർ ഓപ്പറേറ്റർ അവാർഡ് മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബേങ്കിന്റെ ടൂറിസം സംരഭമായ സ്വപ്നതീരം കരസ്ഥമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


വിമാനത്താവള ഒന്നാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ നടന്ന വാർഷികാഘോഷ വേദിയിൽ വെച്ച് കിയാൽ എം ഡി വി. തുളസീദാസിൽ നിന്നും സ്വപനതീരം ടൂറിസം സെന്റർ മാനേജർ പി. ഷിജിൻ പുരസ്കാരം ഏറ്റുവാങ്ങി. തദ്ദേശീയവും അന്തർദേശീയവുമായ നിരവധി യാത്രകളാണ് ഈ സഹകരണ സ്ഥാപനം സംഘടിപ്പിക്കുന്നത് .

സാധാരണക്കാരായ ജനങ്ങൾക്ക് വിമാനയാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ചുരുങ്ങിയ ചിലവിൽ സംഘടിപ്പിച്ച യാത്രകൾ ഏറെ ജനശ്രദ്ധ നേടുകയുണ്ടായി. കണ്ണൂരിന്റെയും ഉത്തര മലബാറിന്റെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിദേശത്ത്‌ നിന്നും ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലെ മറ്റ്‌ ജില്ലകളിൽ നിന്നും സഞ്ചാരികളെ എത്തിക്കുന്നതിനും സ്വപ്നതിരം മുൻകൈ എടുക്കുന്നുണ്ട് .

English summary
swapnatheeram got kial award for exallence in tourism
topbanner

More News from this section

Subscribe by Email