Monday March 30th, 2020 - 12:32:am
topbanner

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഈ താരപുത്രന്‍

JB
 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഈ താരപുത്രന്‍

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. പണ്ടത്തെ ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചിരിക്കുന്ന ചിതം കൂടിയാണിത്. എന്നാല്‍ ചിത്രത്തിലൂടെ ഒരു താരപുത്രനും അരങ്ങേറിയിട്ടുണ്ട്.സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷാണ് ഈ ചിത്രത്തിലൂടെ അരങ്ങേറിയിരിക്കുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ആക്ഷന്‍ സീനിലാണ് മാധവിന്റെ എന്‍ട്രി.സിനിമയിലെ സുരേഷ് ഗോപിയുടെ ആ ആക്ഷന്‍ സീന്‍ മേക്കിങ് വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ പുറത്തുവന്നിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോയിലും മാധവിനെ കാണാാനാകും. സുരേഷ് ഗോപിയുടെയും സംവിധായകന്‍ അനൂപിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് ടേക്കിനായി തയ്യാറെടുക്കുന്നതെന്നതും വീഡിയോയിലുണ്ട്.അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ നിര്‍മ്മിച്ച ചിത്രവുമാണിത്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ കുടുംബങ്ങളുടെ കഥയാണ് ചിത്രം. അതിനാല്‍ തന്നെ ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. മുകേഷ് മുരളീധരന്‍ സിനിമയുടെ ഛായാഗ്രഹണം. വേഫെയറര്‍ ഫിലിംസ്, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് ബാനറിലാണ് സിനിമ ഇറങ്ങിയിരിക്കുന്നത്.

 

English summary
suresh gopi son madhan entry in film
topbanner

More News from this section

Subscribe by Email