Friday October 22nd, 2021 - 9:18:am

രോഗികളുടെ ചികിത്സ ; കേരള കര്‍ണാടക പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

suji
രോഗികളുടെ ചികിത്സ ; കേരള കര്‍ണാടക പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രോഗികളെ ചികിത്സയ്ക്കായി അതിര്‍ത്തി കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രസര്‍ക്കാരിനായി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചര്‍ച്ചകളിലൂടെ പരിഹാരമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായത്. കേരള കര്‍ണാടക സര്‍ക്കാരുകളുടെ അഭിഭാഷകര്‍ വാദത്തെ എതിര്‍ത്തില്ല. ഇതോടെ വിഷയത്തില്‍ കേസെല്ലാം തീര്‍പ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു.

English summary
supreme court in kerala karnataka border issue
topbanner

More News from this section

Subscribe by Email