Monday October 21st, 2019 - 3:01:am
topbanner

ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ സ്റ്റാഫല്ല; കസ്റ്റമര്‍ മാത്രമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ

JB
ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ സ്റ്റാഫല്ല; കസ്റ്റമര്‍ മാത്രമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തള്ളി ബ്യൂട്ടിപാര്‍ലര്‍ ഉടമ സുലേഖ. ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയല്ലെന്ന് സുലേഖ പറഞ്ഞു. ''ജോളി ബ്യൂട്ടി പാര്‍ലറിലെ സ്റ്റാഫല്ല. കസ്റ്റമറായാണ് ജോളി ബ്യൂട്ടി പാര്‍ലറിലെത്തിയിരുന്നത്. എന്‍ഐടിയിലെ അധ്യാപികയെന്നാണു സ്വയം പരിചയപ്പെടുത്തിയത്. ജോളിയുടെ പെരുമാറ്റത്തിലോ സംസാരത്തിലോ സംശയമൊന്നും തോന്നിയിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.'' സുലേഖ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയാണ് ജോളിയെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് തന്റെ ബ്യൂട്ടി പാര്‍ലറിലെ കസ്റ്റമര്‍ മാത്രമാണ് ജോളിയെന്ന വെളിപ്പെടുത്തലുമായി സുലേഖ രംഗത്തെത്തിയത്. എന്തിനാണ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയാണെന്ന് ജോളി പറഞ്ഞതെന്ന് തനിക്ക് അറിയണമെന്നും സുലേഖ പറഞ്ഞു.

അതേസമയം, കൂടത്തായി കൊലപാതക കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. മുഖ്യപ്രതിയായ ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യംചെയ്യലിനായി വടകര റൂറല്‍ എസ്പി ഓഫിസിലേക്ക് എത്തിച്ചു. ഷാജുവിനെതിരെ നിര്‍ണായകമായ മൊഴി ജോളി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

 

Read more topics: sulakha, against jolly,
English summary
sulakha against jolly
topbanner

More News from this section

Subscribe by Email