Saturday April 4th, 2020 - 11:10:am
topbanner

വത്സന്‍തില്ലങ്കേരിയുടെ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭീഷണിയെ തുടര്‍ന്നെന്ന് പരാതി

JB
വത്സന്‍തില്ലങ്കേരിയുടെ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭീഷണിയെ തുടര്‍ന്നെന്ന് പരാതി

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് കോേളജ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വത്സന്‍ തില്ലങ്കേരി പ്രിന്‍സിപ്പളായ കണ്ണൂര്‍ ഇരിട്ടി പ്രഗതി കോളജിലാണ് സംഭവം. വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആകാശിനെയാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എസ്.എഫ്.ഐയുടെ പഠന ക്യാമ്പില്‍ പങ്കെടുക്കുകയും വാട്സാപ്പ് കൂട്ടായ്മയില്‍ അംഗമാകുകയും ചെയ്തതിന്റെ പേരില്‍ വത്സന്‍ തില്ലങ്കേരിയില്‍ നിന്നും ഭീഷണി നേരിട്ടുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. തന്നെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയ തില്ലങ്കേരി തന്നെ കോളേജില്‍ തിരിച്ചെടുക്കില്ലെന്നും തിരികെ എത്തിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

English summary
suicide attempt to college student
topbanner

More News from this section

Subscribe by Email