Friday July 10th, 2020 - 5:44:am

കൊല്ലത്ത് മനുഷ്യ മഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം

Anusha unni
കൊല്ലത്ത് മനുഷ്യ മഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം

കൊല്ലം: ചിന്നക്കടയിൽ മനുഷ്യമഹാശ്യംഖലയ്ക്കിടെ ബി ജെ പി പ്രവർത്തകന്‍റെ ആത്മഹത്യശ്രമം. അജോയ് എന്ന യുവാവാണ് കൊല്ലം മനുഷ്യ മഹാശ്യംഖലയിലേക്ക് അതിക്രമിച്ചു കടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കത്തിയുമായി ഇയാൾ മനുഷ്യ മഹാശ്യംഖലയിലേക്ക് എത്തുകയും വന്ദേമാതരം മുഴക്കികൊണ്ട് കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു. പിന്നീട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി.

ഉടൻ തന്നെ പൊലീസ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയിലെ മൂന്നു ഞരമ്പുകൾ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയിലായ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി കൂടെയുണ്ടായിരുന്ന കുട്ടി വ്യക്തമാക്കി.

Read more topics: kollam, human giant,suicide
English summary
suicide attempt of rss worker in kollam
topbanner

More News from this section

Subscribe by Email