Wednesday April 8th, 2020 - 12:13:am
topbanner

കോളേജ് മാഗസീൻ നിറയെ അശ്ലീല ചിത്രങ്ങളും പ്രയോഗങ്ങളും : പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്

princy
കോളേജ് മാഗസീൻ  നിറയെ അശ്ലീല ചിത്രങ്ങളും പ്രയോഗങ്ങളും  :   പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്

കാസർകോട് : കാസർകോട് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ എസ്‌ എഫ് ഐയുടെ നേതൃത്വത്തിലുള്ള കോളജ് മാഗസീനിനെതിരെ വിമർശനം ശക്തമാകുന്നു. ഉറ മറച്ചത് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മാഗസീനിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ആർത്തവം, ലൈംഗികത എന്നിവയിൽ മറയില്ലാത്ത തുറന്നെഴുത്തുകളുമായാണ് മാഗസീൻ പുറത്തിറങ്ങിയത്. എസ്‌ എഫ് ഐ പ്രവർത്തകനായ ആകാശ് പള്ളമാണ് സ്റ്റുഡന്റ് എഡിറ്റർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

students against Kasaragod Munnad People s Cooperative Arts and Science College

മറയില്ലാതെ എല്ലാം തുറന്നു എഴുതുന്നു എന്ന് പറയുന്നത് തന്നെ മുൻ‌കൂർ ജ്യാമം എടുക്കലാണെന്നും ആക്ഷേപമുണ്ട്. മാഗസിനിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്നും മാഗസീൻ മറച്ചു നോക്കാൻ പെൺകുട്ടികൾ ഭയപ്പെടുന്നുവെന്നും വിമർശനമുണ്ട്. അശ്ളീല പ്രസിദ്ധികരണങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ ചില ചിത്രങ്ങൾ മാഗസീൻ വരച്ചു ചേർത്തിട്ടുണ്ട് . നഗ്നയായ സ്ത്രീയിൽ നിന്നും ആർത്തവ രക്തം ഒഴുകുന്നത്. നമുക്ക് പിറക്കാതെ പോയ കുഞ്ഞുങ്ങൾ ഇവിടെ മരിക്കട്ടെ എന്ന കുറിപ്പോടെ സ്വയം ഭോഗം ചെയ്യുന്ന ആളുടെ പടം വരച്ചതും . അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതുമെല്ലാം പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്.

കോളേജ് പ്രിൻസിപ്പൽ സി .കെ ലൂക്കോസ് ആണ് ചീഫ് എഡിറ്റർ , അനു സെബാസ്റ്റിയൻ സ്റ്റാഫ് എഡിറ്ററുമാണ് . അതേസമയം മാഗസീനിനെതിരെ കെ എസ് യുവും എബിവിപിയും രംഗത്തെത്തി. ലൈംഗികത സ്വീകരിക്കുന്നതിനായി എസ്എഫ്ഐ മാർക്സിസത്തിൽ നിന്ന് വ്യതിചലിക്കുന്നതായി എബിവിപി പറഞ്ഞു.

students against Kasaragod Munnad People s Cooperative Arts and Science College

ആർത്തവം ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാൽ കോളജ് മാഗസീൻ അതിനുള്ള ഇടമല്ല. മാധ്യമശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ മാഗസീനെന്ന് എബിവിപി കുറ്റപ്പെടുത്തുന്നു.കെ എസ് യു പൊലീസിലും കളക്ടർക്കും കണ്ണൂർ സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും പരാതി നൽകി.

Read more topics: kasaragod, collage magazine,
English summary
students against Kasaragod Munnad People's Cooperative Arts and Science College
topbanner

More News from this section

Subscribe by Email