Tuesday February 25th, 2020 - 3:23:pm
topbanner

തട്ടമിട്ട് സ്കൂളില്‍ വന്ന വിദ്യാര്‍ഥിനിയെ ടി.സി നൽകി പുറത്താക്കി

RA
 തട്ടമിട്ട് സ്കൂളില്‍ വന്ന വിദ്യാര്‍ഥിനിയെ ടി.സി നൽകി പുറത്താക്കി

തട്ടമിട്ട് സ്കൂളില്‍ വന്ന വിദ്യാര്‍ഥിനിയെ സ്കൂള്‍ പുറത്താക്കി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ടി.സി നല്‍കിയത്. തട്ടമിട്ട് സ്കൂളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാറില്ലെന്നാണ് സ്കൂള്‍ നിലപാട്. വിദ്യാര്‍ഥിനി മറ്റൊരു സ്കൂളില്‍ ‍പ്രവേശം നേടി.

നിര്‍മ്മല ഭവന്‍ സ്കൂളിലായിരുന്നു ഷംഹാന ഷാജഹാന്‍ ഏഴാം ക്ലാസുവരെ പഠിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ തട്ടമിട്ട് തുടങ്ങി. വീട് കണിയാപുരത്തിനടുത്ത കഠിനംകുളത്തേക്ക് മാറിയതോടെയാണ് മേനംകുളം ജ്യോതിനിലയം സ്കൂളില്‍ പ്രവേശം നേടിയത്.

തട്ടമിട്ട് സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ ആദ്യ ദിവസം തന്നെ സ്കൂള്‍ അധികൃതര്‍ തട്ടം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. തട്ടമിടാന്‍ നിര്‍ബന്ധം പിടിച്ചതോടെ ടി.സി നല്‍കുകയായിരുന്നു.പ്രവേശനത്തിന് പരീക്ഷക്കെത്തിയപ്പോഴും ഇന്റര്‍വ്യൂ നടത്തിയപ്പോഴും സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പറഞ്ഞില്ലെന്ന് മാതാവ് പരാതിപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: student, school, thattam issue
English summary
student school thattam issue
topbanner

More News from this section

Subscribe by Email