Thursday September 24th, 2020 - 12:17:am

മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് കോളേജ് മാറ്റം ലഭിച്ച വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി

JB
മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് കോളേജ് മാറ്റം ലഭിച്ച വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് കോളേജ് മാറ്റം ലഭിച്ച പെണ്‍കുട്ടി പഠനം നിര്‍ത്തി. മന്ത്രിയുടെ നടപടി വിവാദമായതിനു പിന്നാലെയാണ് പെണ്‍കുട്ടി പഠനം നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് ആലപ്പുഴ എന്‍എസ്എസ് കോളേജില്‍ നിന്ന് തിരുവനന്തപുരം വിമന്‍സ് കോളേജിലേയ്ക്കാണ് മാറ്റം നല്‍കിയത്. മാര്‍ക്ക് ദാന വിവാദത്തിനൊപ്പം ഈ സംഭവത്തിലെ മന്ത്രിയുടെ ഇടപെടലും ഉയര്‍ന്നു വന്നതോടെ പ്രതിപക്ഷം മന്ത്രിയ്‌ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അച്ഛന്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ ഏഴു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കുട്ടി വീട്ടില്‍ നിന്നും പോയി വരുന്നതിനുള്ള സൗകര്യത്തിനായാണ് മന്ത്രി മുഖേന കോളേജ് മാറ്റത്തിന് ശ്രമിച്ചത്. കുട്ടിയുടെ അപേക്ഷ പരിഗണിച്ച മന്ത്രി കെ ടി ജലീലിന്റെ നടപടി വിവാദമാകുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനു പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥിനി ഫേസ്ബുക്ക് വഴി രംഗത്തു വരികയും ചെയ്തിരുന്നു. പഠനം അവസാനിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ കത്ത് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്ന് ചേര്‍ത്തല വരെ വന്നു പോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തുന്നത്.

''അച്ഛന്‍ ഉപേക്ഷിച്ചതോടെ താമസിക്കാന്‍ വീടില്ലാത്ത ഒരു പെണ്‍കുട്ടിക്ക് കോളേജ് മാറാന്‍ സൗകര്യം ചെയ്തുവെന്നതാണ് ഞാന്‍ ചെയ്ത മറ്റൊരു അപരാധം. വിജി എന്ന ആ വിദ്യാര്‍ത്ഥിനിക്ക് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലാണ് പ്രവേശനം കിട്ടിയത്. അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്റ് കോളേജില്‍ ഒഴിവുണ്ട്. കോളേജ് മാറ്റം അനുവദിക്കാന്‍ ഒരു വര്‍ഷം അതേ കോളേജില്‍ പഠിച്ചിരിക്കണമെന്നതാണ് സര്‍വകലാശാലയുടെ വ്യവസ്ഥ. ഈ കുട്ടിക്ക് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രവേശനം അനുവദിച്ചു. ഇത് തെറ്റാണെങ്കില്‍ അതിനിയും ആവര്‍ത്തിക്കും.''-കെ ടി ജലീല്‍

 

 

Read more topics: student, droped degree,
English summary
student droped degree
topbanner

More News from this section

Subscribe by Email