Saturday November 23rd, 2019 - 3:07:am
topbanner

പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ

RA
പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ

കൊച്ചി: പൊതുപണിമുടക്കില്‍ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ശമ്പളം നല്‍കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണ്. കോടതി ഇടപെട്ട് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.സർക്കാർ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

Read more topics: strike, govt employ, satary stay
English summary
strike govt employ satary stay
topbanner

More News from this section

Subscribe by Email