Tuesday September 29th, 2020 - 12:07:am

'ഞങ്ങൾക്കുമുണ്ട് പറയാൻ' : സ്വവർഗദമ്പതികളായ നികേഷിന്റെയും സോനുവിന്റെയും 'ഒരു വ്യത്യസ്ത പ്രണയകഥ'

princy
'ഞങ്ങൾക്കുമുണ്ട് പറയാൻ' : സ്വവർഗദമ്പതികളായ  നികേഷിന്റെയും സോനുവിന്റെയും  'ഒരു വ്യത്യസ്ത പ്രണയകഥ'

പ്രിൻസി.പി 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രണയകഥകളെ എന്നും ഹൃദയത്തോട് ചേർത്ത് വായിക്കുന്ന മലയാളിലകൾക്ക് വേറിട്ട  അനുഭവം സമ്മാനിക്കുകയാണ് ഗുരുവായൂർ സ്വദേശി   നികേഷന്റെ 'ഒരു വ്യത്യസ്ത പ്രണയകഥ'.  സ്വവർഗദമ്പതികളായ നികേഷിന്റെയും സോനുവിന്റെയും സ്വന്തം ജീവിതമാണ്  'ഒരു വ്യത്യസ്ത പ്രണയകഥ'യിലുടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

story of Homosexuals Nikesh and Sonuഒരു വർഷക്കാലമായി   നികേഷും സോനുവും വിവാഹിതരായി എറണാകുളത്ത്  ഒരുമിച്ചാണ് താമസം.  14 വർഷം നീണ്ട ആദ്യ പ്രണയം   സ്വവർഗാനുരാഗമെന്ന കാരണത്താൽ വേർപിരിഞ്ഞപ്പോൾ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ്   നികേഷും സോനുവും പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും.

story of Homosexuals Nikesh and Sonuഈ പ്രണയകഥയാണ് നികേഷ് കേരളാ ഓൺലൈൻ ന്യൂസിലൂടെ പങ്കുവയ്ക്കുന്നത് .സ്വവർഗാനുരാഗത്തെ  അംഗീകരിക്കാൻ പലപ്പോഴും മടികാണിക്കുന്ന സമൂഹത്തിന്റെ ഉള്ള് തുറപ്പിക്കുന്നതാണ് നികേഷിന്റെയും സോനുവിന്റെയും  'ഒരു വ്യത്യസ്ത പ്രണയകഥ'. 

story of Homosexuals Nikesh and Sonu

 കഥയുടെ പൂർണ രൂപം 

ഒരു വ്യത്യസ്ത പ്രണയകഥ

ണും ആണും തമ്മിൽ പ്രണയിച്ചാലും ആണും പെണ്ണും തമ്മിൽ പ്രണയിച്ചാലും പെണ്ണും പെണ്ണും തമ്മിൽ പ്രണയിച്ചാലും പ്രണയത്തിനെ പ്രണയം എന്ന ഒറ്റ പേര് മാത്രമേയുള്ളു.പക്ഷെ എല്ലാ പ്രണയങ്ങളും സത്യമുള്ളതാകണമെന്നില്ല പ്രേതെകിച്ചു ഒരു ചെറിയ വഴക്കോ പിണക്കമോ ഒക്കെ വരുമ്പോഴേക്കും ബ്ലേഡ് കൊണ്ട് കൈ മുറിക്കുന്ന ആൾക്കാരുടെ.

എനിക്ക് 15 വയസുള്ളപ്പോൾ ആണ് ആദ്യമായി ഒരാളുമായി ഞാൻ പ്രണയത്തിലാകുന്നത്‌.ആണുങ്ങളോട് മാത്രമാണ് എന്റെ ആകർഷണം എന്ന് എനിക്ക് അന്നേ അറിയാമായിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അതൊന്നും വീട്ടിലോ കൂട്ടുകാരോടോ ഒന്നും തുറന്നു പറയാൻ പറ്റുന്നതായിരുന്നില്ല.SSLC മോഡൽ examinte കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആദ്യമായി ഞാൻ അവനെ പരിചയപെടുന്നത്.

കണക്കായിരുന്നു എനിക്ക് പഠിക്കാൻ ഏറ്റുവും ബുദ്ധിമുട്ടുണ്ടായിരുന്ന സബ്ജക്ട്.കുറച്ചു നേരം കണക്കു ചെയ്തു നോകുമ്പോഴേക്കും എനിക്ക് മടുക്കുമായിരുന്നു.ആ മടുക്കുന്ന സമയത് കുറച്ചു നേരം അടുത്തുള്ള ടെലിഫോൺ ബൂത്തിലെ എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകന്റെ അടുത്ത് പോയി വർത്തമാനം പറഞ്ഞിരിക്കും.അതായിരുന്നു പതിവ്.

അങ്ങനെ അന്നും ഞാൻ അവിടെ പോയി.ഞാൻ അത് വരെ ഞങ്ങളുടെ നാട്ടിൽ ഒന്നും കണ്ടിട്ടില്ലാത്ത ഒരാള് അന്ന് ടെലിഫോൺ ബൂത്തിൽ വന്നു. കണ്ടപ്പോൾ എനിക്ക് പ്രേത്യകിച് ഒന്നും തോന്നിയില്ല.രണ്ടു പേരും പരസ്പരം ഹലോ പറഞ്ഞ കൈ കൊടുത്തു.ആ കൈ കൊടുക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ജീവിതത്തിലെ ഏറ്റുവും വലിയെ ദുരന്ധം ആകാൻ പോകുന്ന ഒന്നായിരുന്നു അതെന്നു.പിറ്റേ ദിവസവും ഞാൻ അവനെ കണ്ടു.അതിന്റെ പിറ്റേ ദിവസവും കണ്ടു അങ്ങനെ അങ്ങനെ എന്നും ഞങ്ങൾ കാണാൻ തുടങ്ങി.

ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന അവൻ അത് മുൻപോട്ടു കൊണ്ട് പോകാൻ പറ്റാതെ മാനസികമായി അങ്ങേ അറ്റം പ്രയാസത്തിൽ പോകുമ്പോൾ ആണ് എന്നെ പരിചയപെടുന്നതും അടുക്കുന്നതും ഒക്കെ.എന്റെ വീട്ടിൽ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിൽ മാനസികമായി ഞാനും അല്പം തകർന്ന അവസ്ഥയിൽ ആയിരുന്നു അപ്പോൾ.വിഷമങ്ങൾ പരസ്പരം പങ്കു വെച്ചപ്പോൾ പരസ്പരം ആശ്വാസം ആയപ്പോൾ ഞങ്ങൾ തമ്മിൽ അടുപ്പം കൂടി കൂടി വന്നു.അത് പ്രണയത്തിലേക്ക് പതുകെ വഴുതി വീഴുകയും ചെയ്തു.

ആരോടും അത് പറയാതെ പരസ്പരം ഞങ്ങൾ ഒരുപാടു പ്രണയിക്കാൻ തുടങ്ങി.മനസിലൂടെ പെയ്തിറങ്ങിയ പ്രണയം ശരീരങ്ങൾ തമ്മിൽ ഒന്നാവുകയും കൂടി ചെയ്തപ്പോൾ അതിന്റെ ഏറ്റുവും ശക്തിയിലേക്കു എത്തുകയും ചെയ്തു.കോളേജിലേക്കു പോകാൻ ഞാൻ രാവിലെ 8 മണിക് ഇറങ്ങുമ്പോൾ എന്റെ വീടിന്റെ പടിക്കല് ഒരു മിട്ടായി കടലാസ്സിൽ പൊതിഞ് എനിക്ക് ഉള്ള കത്തുമായി അവൻ നിൽക്കുന്നുണ്ടാകും.കോളേജിൽ എത്തുമ്പോഴേക്കും ഞാൻ ആദ്യം ഓടുന്നത് ടോയ്ലറ്റിലേക്കാണ് അത് വായിക്കാൻ വേണ്ടി.ആ കത്തിൽ എഴുതിയ ഓരോ വാക്കുകളും എന്നും എന്റെ ഹൃദയത്തിൽ മായാതെ കിടക്കുന്നു.കോളേജിൽ നിന്ന് തിരിച്ചു വരുമ്പോഴേക്കും എന്നെ കാത്തു അവൻ അവിടെ നില്കുന്നുണ്ടായിരിക്കും.

രാത്രി ആകുമ്പോൾ എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ഇല്ലാത്ത കാരണം എന്റെ വീടിന്റെ gateinte മുൻപിൽ വന്നു നിന്ന് 3 പ്രാവിശ്യം ഹോൺ അടിക്കും അപ്പോൾ ഞാൻ മുകളിൽ നിന്ന് എന്റെ റൂമിൽ നിന്ന് 3 പ്രാവിശ്യം ലൈറ്റ് ഓൺ ഓഫ് ആക്കി കാണിക്കും.അതായിരുന്നു പതിവ്.ആ ഇടക്കായിരുന്നു അവൻ ആദ്യം സ്നേഹിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹം.അന്ന് രാത്രി ഞങ്ങൾ തമ്മിൽ ഉമ്മ വെച്ചു കിടന്നപ്പോൾ എന്നോട് അവൻ പറഞ്ഞു ഞാൻ അവന്റെ മാത്രമാണ് ഈ ജന്മത്തിലും അടുത്ത 7 ജന്മത്തിലും എന്ന് എന്നോട് സത്യം ചെയ്യാൻ.അങ്ങനെ പരസ്പരം ആ വാക് നൽകി ആരോടും പറയാതെ ഒരാളും അറിയാതെ ഞങ്ങളുടെ പ്രണയം വളർന്നു കൊണ്ടേയിരുന്നു.

ഇടയ്ക് എപ്പോഴോ ഒന്ന് രണ്ടു തവണ ഞാൻ അവനുമായി ചെറിയ വഴക്കിട്ട് മിണ്ടാതിരുന്നപ്പോൾ അവൻ ചെയ്തത് ബ്ലേഡ് കൊണ്ട് കൈ മുറിച്ചു അത് എന്നെ കാണിച്ചു അത് അവന്റെ യാഥാർഥ്യമായി പ്രണയം ആണെന് ബോധിപ്പിക്കൽ ആയിരുന്നു.അതിൽ അവൻ വിജയിക്കുകയും ചെയ്തു.അത്രെയും കാലം പ്രണയം ആയിരുന്നെങ്കിൽ പിന്നീട് അങ്ങോട്ട് എനിക്ക് അവൻ ജീവൻ ആയി മാറി.വർഷങ്ങൾ കഴിഞ്ഞു ഞാൻ post graduation ചെയ്യാൻ വേണ്ടി singaporeil പോയപ്പോഴും ആ പ്രണയം അത് പോലെ തന്നെ പൂത്തു നിന്ന്.ഞാൻ പഠിത്തം കഴിഞ്ഞു തിരിച്ച വന്നപ്പോൾ അവൻ എന്നോട് പറഞ്ഞു ഇനി അവനെ നാട്ടിൽ നിൽക്കാൻ ആകില്ല രണ്ടു പേർക്കും കൂടി എങ്ങോട്ടെങ്കിലും പോയെ പറ്റൂ എന്ന്.

സാമ്പത്തികമായി എന്നെക്കാൾ താഴെ നിന്നിരുന്ന പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള അവനെ എവിടെയെങ്കിലും ഞാൻ ആദ്യം പോയി settle ആയി അവനെ കൊണ്ട് പോകാൻ മാത്രമേ എനിക്ക് മുൻപിൽ ഒരു വഴി ഉണ്ടായിരുന്നോള്ളൂ.അങ്ങനെ ദുബായിൽ എത്തിയ ഞാൻ കുറച്ചു നാളുകൾക്കുളിൽ തന്നെ അവനെ അങ്ങോട്ട് കൊണ്ട് പോയി.

അവിടെ ഞങ്ങൾ ഒരുമിച്ച് ജീവിതവും തുടങ്ങി.അപ്പോഴാണ് നാട്ടിൽ എന്റെ അച്ഛൻ മരിക്കുന്നതും പിന്നെ വീട്ടിൽ മാര്യേജ് പ്രഷർ തുടങ്ങുന്നതും ഒക്കെ.വീട്ടിൽ തുറന്നു പറയാതെ ഇനി മുൻപോട്ടു പോകാൻ പറ്റില്ല എന്നായപ്പോൾ ഞാൻ അത് വീട്ടിൽ തുറന്നു പറഞ്ഞു.പക്ഷെ അന്ന് ഞാൻ ഒരിക്കലും കരുതിയില്ല ഒരു bisexualo ബിക്യൂരിയസോ ആയ നിന്റെ എന്നോടുള്ള പ്രണയം ഒറ്റ ദിവസം കൊണ്ട് ടാറ്റ ബൈ ബൈ പറഞ് അവസാനിപ്പിക്കാൻ മാത്രം ഉള്ളതായിരുന്നു എന്ന്.

പക്ഷെ ഇന്ന് എനിക്ക് നിന്നോട് നന്ദിയുണ്ട് കാരണം നീ എന്നെ ഇട്ടിട്ട് പോയത് കൊണ്ട് മാത്രമാണ് ഞാനും സോനുവും ഒന്നായതു.പ്രണയം എന്താണെന്നു എനിക്ക് കാണിച്ചു തന്നത് നീയാണ് പക്ഷെ യാഥാർഥ്യ പ്രണയം ഞാൻ അറിഞ്ഞത് സോനുവിൽ നിന്നുമാണ്.ഇനി അടുത്ത ജന്മങ്ങൾ ഉണ്ടെങ്കിൽ അതും എന്റെ സോനുവിനോട്‌ ഒപ്പം മാത്രം...

 

Read more topics: Homosexuals, Nikesh, Sonu, love story,
English summary
story of Homosexuals Nikesh and Sonu
topbanner

More News from this section

Subscribe by Email