Tuesday January 21st, 2020 - 8:32:am
topbanner

കണ്ണൂര്‍; ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് മോഷണം; കടയിലിരുന്ന കള്ളന്‍ കൈയ്യോടെ പിടിയില്‍

NewsDesk
കണ്ണൂര്‍; ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് മോഷണം; കടയിലിരുന്ന കള്ളന്‍ കൈയ്യോടെ പിടിയില്‍

പരിയാരം: ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി. കൈതപ്രം തൃക്കുറ്റ്യേരി ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ കാസര്‍ഗോഡ് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഭാര്യവീട്ടില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ്‌കുമാറിനെയാണ്(44) പരിയാരം പോലീസ് പിടികൂടിയത്.

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ഭണ്ഡാരം കാണാതായതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പോലീസില്‍ നല്‍കിയ പരാതിപ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. അന്വേഷണത്തില്‍ ക്ഷേത്രത്തിനടുത്ത പറമ്പില്‍ ഭണ്ഡാരം പൊളിച്ച നിലയില്‍ കണ്ടെത്തി.

പോലീസ് പരിശോധന നടത്തി തിരിച്ചുപോകുന്നതിനിടെ പരിസരത്തെ കടയില്‍ ഇരിക്കുകയായിരുന്ന ഹരീഷ്‌കുമാറിനെ കണ്ട എസ് ഐക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇയാള്‍ തന്നെയാണെന്ന് വ്യക്തമായത്.

നേരത്തെ ബളാലിലും ഭീമനടിയിലും നടന്ന നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഹരീഷിനെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്ത ഒരു പോലീസുകാരന് മുഖപരിചയം തോന്നിയതാണ് പ്രതിയെ കുടുക്കാനിടയാക്കിയത്.

പോലീസ് ചോദ്യം ചെയ്യുമ്പോള്‍ പോക്കറ്റില്‍ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ കൂടൂതല്‍ കാണുകയും ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഇന്നലെ പണിയെടുത്ത സ്ഥലത്തുനിന്നും ലഭിച്ചതാണെന്നായിരുന്നു മറുപടി.

പണം കൊടുത്തു എന്ന് ഇയാള്‍ പറഞ്ഞ ആളുമായി ബന്ധപ്പെട്ടപ്പോള്‍ 2000 രൂപയുടെ ഒറ്റനോട്ടാണ് കൊടുത്തതെന്ന് പറഞ്ഞതോടെയാണ് പോലീസ് ഹരീഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് താന്‍ തന്നെയാണെന്ന് ഹരീഷ്‌കൂമാര്‍ സമ്മതിച്ചത്. തുടര്‍ന്ന് ഇയാളുടെ ചെറുവിച്ചേരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇത് നാലാംതവണയാണ് തൃക്കുറ്റ്യേരി ശിവക്ഷേത്രത്തില്‍ ഭണ്ഡാരകവര്‍ച്ച നടക്കുന്നത്. ഹരീഷ്‌കുമാറിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

English summary
Stealing temple money man arrested in kannur
topbanner

More News from this section

Subscribe by Email