Monday December 16th, 2019 - 2:00:am
topbanner

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

RA
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിചേര്‍ക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പരിശോധനാഫലം പൊലീസിന് കൈമാറി. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ശ്രീറാമില്‍ നിന്ന് രക്തം ശേഖരിച്ച സംഭവം വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: sreeram, issue, si suspension
English summary
sreeram issue si suspension
topbanner

More News from this section

Subscribe by Email