Friday August 7th, 2020 - 12:55:am

ജപ്തി ഭീഷണിയില്‍ നില്‍ക്കേ പിറന്നാള്‍ ദിവസം ഭാഗ്യദേവതയുടെ അനുഗ്രഹം ; അടിച്ചത് മൂന്ന് ലോട്ടറികള്‍

suji
ജപ്തി ഭീഷണിയില്‍ നില്‍ക്കേ പിറന്നാള്‍ ദിവസം ഭാഗ്യദേവതയുടെ അനുഗ്രഹം ; അടിച്ചത് മൂന്ന് ലോട്ടറികള്‍

ബാങ്ക് ജപ്തിയും പ്രശ്‌നങ്ങളുമായി നില്‍ക്കേയാണ് ശ്രീജിത്തിനെ ഭാഗ്യദേവത സഹായിച്ചത്. ജന്മ ദിനത്തില്‍ മൂന്നു ഭാഗ്യം ഒന്നിച്ചെത്തിയ സന്തോഷത്തിലാണ് ഇദ്ദേഹം. ഒറ്റ നിമിഷം മതി ജീവിതം മാറാനെന്ന വാക്ക് തന്റെ ജീവിതത്തില്‍ സത്യമായെന്ന് ശ്രീജിത്ത് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജന്മദിനത്തില്‍ മൂന്നു തവണയാണ് ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തിയത്. കാരുണ്യ ലോട്ടറിയുടെ മൂന്നു ടിക്കറ്റുകളാണ് ശ്രീജിത്ത് എടുത്തത്. ഒന്നാം സമ്മാനമായ 75 ലക്ഷവും പതിനായിരം വീതം രണ്ട് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. പെയ്ന്റിങ് ജോലിക്കിടെയായിരുന്നു ലോട്ടറി എടുത്തത്.

ശനിയാഴ്ചയായിരുന്നു ശ്രീജിത്തിന്റെ പിറന്നാള്‍, അന്നുതന്നെയാണ് ലോട്ടറി അടിക്കുന്നതും. വീട് നിര്‍മ്മാണത്തിന് ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നെടുത്ത ലോണ്‍ എങ്ങനെ അടയ്ക്കുമെന്ന വിഷമത്തിലിരിക്കേയാണ് ലോട്ടറി അടിച്ചത്. ഗോപിയാണ് ഭാര്യ. മകള്‍ വൈഗ.

 

Read more topics: lottery prizes in ,birthday
English summary
sreejith won three lottery prizes in birthday
topbanner

More News from this section

Subscribe by Email