Wednesday September 23rd, 2020 - 6:01:pm

കോവിഡ് 19; രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട്മാപ്പിലും അട്ടിമറി

JB
 കോവിഡ് 19; രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട്മാപ്പിലും അട്ടിമറി

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി. ആശുപത്രിയില്‍ എത്തിയതും, യാത്ര വിവരങ്ങളും, മറച്ച് വച്ചാണ് റൂട്ട്മാപ്പ് തയ്യാറാക്കിയത്. ജില്ല ഭരണകൂടം പുറത്തിറക്കിയ ഡോക്ടറുടെ റൂട്ട് മാപ്പില്‍ ആകെ സന്ദര്‍ശിച്ചത് ആറ് ഹോട്ടല്‍, ഒര് മാര്‍ജിന്‍ ഫ്രീഷോപ്പ് എന്നിവ മാത്രം. ആറ്, ഏഴ്, ഒന്‍പത് തീയതികളില്‍ പുറത്തേയ്ക്ക് ഇറങ്ങിയതായ യാതൊരു വിവരവും ഇല്ല.
ഡോക്ടര്‍ എങ്ങനെയാണ് സഞ്ചരിച്ചത്, ശ്രീചിത്രയില്‍ എത്തിയോ, ഏതൊക്കെ വകുപ്പുകളില്‍ ശ്രീചിത്രയില്‍ ഇടപെട്ടു എന്നീ വിവരങ്ങള്‍ റൂട്ട് മാപ്പില്‍ ഇല്ല. രണ്ടു ദിവസം ഒപിയില്‍ പോയപ്പോള്‍ എത്ര രോഗികളെ പരിശോധിച്ചു, ആരൊക്കെയായി ഇടപെട്ടു തുടങ്ങിയ വിവരങ്ങളും ഇല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരുടെ എല്ലാം വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഡോക്ടറുടെ സഞ്ചാരപാത അപൂര്‍ണമായി പുറത്തിറക്കിയത്. ശ്രീചിത്രയില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ അനൗദ്യോഗിക വിശദീകരണം

ശ്രീചിത്രയില്‍ നിന്ന് വിവരങ്ങള്‍ നേരിട്ട് എത്തി ശേഖരിക്കാന്‍ മൂന്ന് ജീവനക്കാരെ ചുമതലപ്പെടുത്തി. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉടന്‍ പുതിയ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നാണ് ജില്ലഭരണകൂടത്തിന്റെ വിശദീകരണം. അതിനിടെ ശ്രീചിത്രയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കാണിച്ച് മാനേജ്‌മെന്റ് പുതിയ ആഭ്യന്തര സര്‍ക്കുലര്‍ പുറത്തിറക്കി. ജീനക്കാര്‍ക്കുള്ള സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

 

English summary
sreechithra doctor rout map clashed
topbanner

More News from this section

Subscribe by Email