Monday August 19th, 2019 - 7:11:am
topbanner
topbanner

അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസ് ; മകന്‍ അറസ്റ്റിലായി

suji
അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസ് ; മകന്‍ അറസ്റ്റിലായി

അമ്മയെ കല്ലിന് അടിച്ച് കൊലപ്പെടുത്തി വീടിന് സമീപം കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട കേസില്‍ മകന്‍ അറസ്റ്റില്‍. കെടാമംഗലം കുറുപ്പശ്ശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലി (72)യെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുരേഷ് (54) അറസ്റ്റിലായത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയും കടുത്ത മദ്യപനുമാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാഞ്ചനവല്ലിയുടെ വീടിന് സമീപം കുറ്റിക്കാട്ടില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൂന്നു ദിവസമായി കാഞ്ചനവല്ലിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍വാസിയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ ഇതു കാഞ്ചനവല്ലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം കത്തിച്ചിട്ടില്ലെങ്കിലും ജീര്‍ണിച്ചിരുന്നു. അടയാളങ്ങളില്‍ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുമായി വഴക്കടിക്കുന്നതും അവരെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. അമ്മയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതി സുരേഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.18ാം തിയതിയാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കമ്മലും വാളയും മാലയും ഊരിയെടുത്തു. മൃതദേഹം രാത്രി വലിച്ചുകൊണ്ടുപോയി കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. മദ്യലഹരിയില്‍ കുഴി മൂടിയിരുന്നില്ല. ഇയാള്‍ ഈ സ്വര്‍ണ്ണം പണയം വച്ച രസീത് കൈയ്യില്‍ നിന്ന് കണ്ടെത്തി.

Read more topics: killed, mother,parur
English summary
son killed mother
topbanner

More News from this section

Subscribe by Email