Saturday October 24th, 2020 - 5:39:am

തൃശൂരിൽ വാക്കുതര്‍ക്കത്തിനിടെ ഭാര്യാപിതാവ് കൊല്ലപ്പെട്ടു ; മരുമകന്‍ ഒളിവില്‍

Anusha unni
തൃശൂരിൽ വാക്കുതര്‍ക്കത്തിനിടെ ഭാര്യാപിതാവ് കൊല്ലപ്പെട്ടു ; മരുമകന്‍ ഒളിവില്‍

തൃശൂര്‍ : തൃശൂരിൽ വാക്കുതര്‍ക്കത്തിനിടെ ഭാര്യാപിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ മരുമകന്‍ ഒളിവില്‍. പേരമംഗലം ചിറ്റിലപ്പിള്ളി വ്യാസപീഠം പന്നിയൂര്‍ വീട്ടില്‍ രാമു എന്ന രാമന്റെ(70) കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മരുമകന്‍ അവണൂര്‍ പണിക്കപ്പറമ്പില്‍ സുനില്‍കുമാര്‍ എന്ന സുനിലിന് (38) വേണ്ടി പോലീസ് അന്വേഷണം ഒർജിതമാക്കിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലപ്പിള്ളിയിലെ വീടിനു സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഭവം. വീണു പരിക്കേറ്റെന്ന് പറഞ്ഞ് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച രാമന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെയാണ് സംഭവം അപകടമല്ല കൊലപാതകമാണെന്ന് തെളിഞ്ഞത്. രാമന്റെ ശരീരത്തില്‍ വണ്ടി ഇടിച്ച പാടുണ്ട്. ഇത് സുനില്‍കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ചാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തില്‍ ദൃക്‌സാക്ഷികളൊന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുനില്‍കുമാര്‍ ഞായറാഴ്ച രാത്രി വീട്ടിലെത്തുമ്പോ,ള്‍ രാമന്‍ സുനിലിന്റെ ഭാര്യയേയും ഭാര്യാമാതാവിനേയും മര്‍ദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്യുകയും ഇത് വാക്കുതര്‍ക്കത്തിനൊടുവില്‍ സുനില്‍ ഓട്ടോയെടുത്ത് പോകുമ്പോള്‍ രാമന്‍ ഓട്ടോറിക്ഷയില്‍ അടിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതെത്തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് രാമനെ ഇടിക്കുകയായിരുന്നുവെന്നാണ് സംശയം.

എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളു. പേരാമംഗലം സിഐ രാജേഷ് മേനോന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ നാടുവിട്ടുപോയ രാമന്‍ കുറച്ചുകാലം മുന്‍പാണ് വീട്ടില്‍ മടങ്ങിയെത്തിയത്.

Read more topics: trissur,murder
English summary
son-in-law is absconding for wife's father murder
topbanner

More News from this section

Subscribe by Email