Tuesday January 21st, 2020 - 7:52:am
topbanner

മകനും അച്ഛനും കിണറ്റില്‍ മരിച്ച നിലയില്‍

JB
മകനും അച്ഛനും കിണറ്റില്‍ മരിച്ച നിലയില്‍

 മുളങ്കുന്നത്തുകാവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവം കണ്ടവര്‍ ആരുമില്ല. വൈകിട്ട് 6.15 ഓടെ ഇരുവരും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

English summary
son and father died in thrissur mulukunnathukav
topbanner

More News from this section

Subscribe by Email