Friday August 7th, 2020 - 1:25:am

സര്‍ക്കാരിന് ആശ്വാസം; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം?

NewsDesk
സര്‍ക്കാരിന് ആശ്വാസം; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം?

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന കമ്മീഷന്‍, തെരഞ്ഞെടുപ്പിനുശേഷം മാത്രമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളുവെന്ന് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏപ്രില്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ കമ്മീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ സരിത, കമ്മീഷന് മുന്നില്‍ ഹാജരാക്കിയതോടെ ഇവരില്‍ നിന്നും മൊഴിയെടുക്കേണ്ടതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നത്.

അന്തിമ റിപ്പോര്‍ട്ട് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന് ഗുണം ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും, മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ കോഴ നല്‍കിയതുള്‍പ്പെടെയുള്ള വെളിപ്പെടുത്തല്‍ സരിത നടത്തിയിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി തമ്പാനൂര്‍ രവി ഇടപെട്ടതിന്റെ ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളും സരിത കമ്മീഷന് ഹാജരാക്കി. പുറത്തുവന്ന മൊഴികളും തെളിവുകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

Read more topics: solar, commission, report,April
English summary
solar commission report will not be submitted before April 27
topbanner

More News from this section

Subscribe by Email