Sunday January 19th, 2020 - 12:21:pm
topbanner

വാളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ഡിവൈഎസ്പിയുടെ പരാമര്‍ശം ; പ്രതിഷേധം രൂക്ഷമാകുന്നു

suji
 വാളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ഡിവൈഎസ്പിയുടെ പരാമര്‍ശം ; പ്രതിഷേധം രൂക്ഷമാകുന്നു

വാളയാര്‍ ലൈംഗികാതിക്രമ കേസില്‍ വിവാദ പരാമര്‍ശം നടത്തിയ ഡി.വൈ.എസ്.പി സോജനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സോജന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നായിരുന്നു സോജന്റെ പരാമര്‍ശം.സോജന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നുമാണ് പ്രമുഖ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലെ ശബ്ദരേഖയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. മറ്റ് കാര്യളൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാളയാര്‍ ലൈംഗികാതിക്രമ കേസില്‍ തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്ന് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ പറഞ്ഞു. പല കേസിലും സീന്‍ മഹസര്‍ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവന്‍ പറഞ്ഞു.

 

English summary
social media against dysp somans statement
topbanner

More News from this section

Subscribe by Email