Tuesday February 25th, 2020 - 5:26:am
topbanner

'വി.ഡി സതീശൻ മാസ്സ് ആണ്': ഇതാവണം നേതാവ്.. തുറന്നു പറച്ചിലിന് കയ്യടിച്ച് സോഷ്യൽ മീഡിയ

NewsDesk
'വി.ഡി സതീശൻ മാസ്സ് ആണ്': ഇതാവണം നേതാവ്.. തുറന്നു പറച്ചിലിന് കയ്യടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കെ പി സി സി പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് വി.ഡി സതീശൻ എം.എല്‍.എ. ഒരു ജംബോ കമ്മറ്റി പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുമെന്ന് കരുതുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനാൽ തന്നെ വർക്കിംഗ് പ്രസിഡന്റ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ചു കൊണ്ട് വി ഡി സതീശൻ എഴുതിയ ഫേസ്ബുക് പോസ്റ്റിനാണ് ഇപ്പോൾ അഭിനന്ദന പ്രവാഹം. എ ഐ സി സി യെ തന്റെ തീരുമാനം അറിയിച്ചതിന് ശേഷം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരു നല്ല കമ്മറ്റി വന്ന് സംഘടനയെ കൂടുതൽ ശക്തമാക്കട്ടെ എന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു.

V D Satheesan

വി.ഡി സതീശന്റെ തീരുമാനത്തിന്‌ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണിപ്പോൾ. കൊടി പിടിക്കുന്നവൻ മരണം വരെ കൊടി പിടിക്കണം എന്ന ലോജിക്കിന് മാറ്റമുണ്ടാവാൻ സാറിനെ പോലുള്ളവരുടെ തീരുമാനത്തിന് സാധിക്കട്ടെ എന്നും താങ്കളോടുള്ള മതിപ്പ് പതിന്മടങ്ങ് വർദ്ധിക്കുകയാണെന്നും ചിലർ അദ്ദേഹത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചു.

ഇത്തരത്തിൽ ടി.എന്‍ പ്രതാപന്‍ എം.പിയും എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഭാരവാഹി സ്ഥാനത്തേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് എ ഐ സി സി യെ അറിയിച്ചിട്ടുണ്ട്.

V D Satheesan

Read more topics: V D Satheesan, social media,
English summary
social media about V D Satheesan mla
topbanner

More News from this section

Subscribe by Email