കൊല്ലം: പാമ്പ് കടിയേറ്റ് യുവതി മരിച്ചു.അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ സൂരജിന്റെ ഭാര്യ ഉത്തരയാണ്(25) മരിച്ചത്. വീട്ടില്‍ കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയിലാണ് പാമ്പ് കടിച്ചതായ വിവരം അറിഞ്ഞത്. അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ പരിശോധിച്ച പ്പോഴാണ് മുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
പാമ്പിനെ അടിച്ച് കൊന്നു. കഴിഞ്ഞ മാസം അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചും പാമ്പ് കടിയേറ്റ ഉത്തര ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിച്ചത്.