Friday December 13th, 2019 - 10:12:am
topbanner

ബിപ്ലബിനു സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരനെ പാമ്പുകടിച്ചു

Jikku Joseph
ബിപ്ലബിനു സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരനെ പാമ്പുകടിച്ചു

തിരുവനന്തപുരം: ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നെടുമ്പാശേരിയില്‍ എത്തിയ പോലീസുകാരന് പാമ്പുകടിയേറ്റു. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ തങ്ങുമ്പോള്‍ അവിടെ ഡ്യൂട്ടിയിലായിരുന്ന കളമശേരി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ റോജിനാണ് പാമ്പുകടിയേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റോജിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പിനെ അപ്പോള്‍ തന്നെ തല്ലിക്കൊന്നു. അതേസമയം ഭാരതത്തെ പറ്റി അറിയാത്തവരാണ് തന്നെ കോമാളിയായി ചിത്രീകരിക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി തുറന്നടിച്ചു.

ഈയിടെ ബിപ്ലവിന്റെ പരാമര്‍ശങ്ങള്‍ ട്രോളായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ത്രിപുര പരീക്ഷണം കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂരില്‍ നിന്നും കേരള രാഷ്ട്രീയത്തില്‍ മാറ്റം തുടങ്ങുമെന്നും കര്‍ണാടകയ്ക്ക് ശേഷമുള്ള മാറ്റങ്ങള്‍ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: snake, bite, police
English summary
snake bite police
topbanner

More News from this section

Subscribe by Email