Sunday December 8th, 2019 - 3:10:am
topbanner

മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടണമെന്നതാണ് സിപിഐഎം നയം; പി മോഹനനെ പരോക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി

jb
മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടണമെന്നതാണ് സിപിഐഎം നയം; പി മോഹനനെ പരോക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ വിവാദ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടണമെന്നാണ് സിപിഐഎം നയമെന്ന് യെച്ചൂരി പറഞ്ഞു. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുണ്ട്. പക്ഷേ, അവരുടെ പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്നായിരുന്നു മോഹനന്റെ പരാമര്‍ശം. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നില്‍ കണ്ട് സര്‍ക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്നും മോഹനന്‍ പറഞ്ഞു. താമരശേരിയില്‍ നടന്ന കെഎസ്‌കെടിയു പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമര്‍ശം.

 

English summary
sitharam yeachuri against p mohanan
topbanner

More News from this section

Subscribe by Email