പട്ടാമ്പി: സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് പിടിയിലായത്. അല്‍ ഐനില്‍ എത്തിച്ച് ശേഷം യുവതിയെ സഹോദരന് ഒരു മുറിയില്‍ കൊണ്ടുപോയി. അവിടെ 25 ദിവസത്തോളം തടവില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സെക്സ് റാക്കറ്റിന് കൈമാറാനായിരുന്നു തന്റെ 35 കാരിയായ ചേച്ചിയെ ഇയാള്‍ കടത്തികൊണ്ടുപോയത്. എന്നാല്‍ റാക്കറ്റിന് കൈമാറും മുമ്പ് യുവതി മുറിയില്‍ നിന്ന് രക്ഷപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സഹോദരിയെ സ്വന്തം റൂമില്‍ ബന്ധിയാക്കി വച്ച ഇയാള്‍ നിരവധി തവണ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. തൊട്ടടുത്ത റൂമില്‍ താമസിക്കുന്നവരുടെ സഹായത്തോടെ നാട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതി സിയാഖ് നാട്ടിലെത്തിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ദീപികയുടെ ആദ്യ ഹോളിവുഡ് സിനിമ ട്രെയ്ലര്
'വീട്ടില്‍ സമാധാനാന്തരീക്ഷം' ; ഒപ്പം വിജയകരമാകും എന്ന പ്രതീക്ഷയോടെ പ്രിയദർശൻ