Wednesday February 26th, 2020 - 2:34:pm
topbanner

ആദ്യ നോട്ടീസിന് മറുപടിയില്ല ; ചുരിദാര്‍ ധരിച്ചതിനും അനുമതിയില്ലാതെ മാധ്യമങ്ങലെ കണ്ടതിനും വീണ്ടും സിസ്റ്റര്‍ ലൂസിയ്ക്ക് നോട്ടീസ് നല്‍കി സഭ

suji
ആദ്യ നോട്ടീസിന് മറുപടിയില്ല ; ചുരിദാര്‍ ധരിച്ചതിനും അനുമതിയില്ലാതെ മാധ്യമങ്ങലെ കണ്ടതിനും വീണ്ടും സിസ്റ്റര്‍ ലൂസിയ്ക്ക് നോട്ടീസ് നല്‍കി സഭ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രിമാരെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയുടെ നോട്ടീസ്. അടുത്ത മാസം ആറിന് മുമ്പ് വിശദീകരണം നല്‍കണം. അല്ലാത്തപക്ഷം നടപടിയെടുക്കുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. സഭാവസ്ത്രത്തിന് പകരം ചുരിദാര്‍ ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവവത്തേയും അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനെയും സഭ വിമര്‍ശിക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നോട്ടീസില്‍ വിശദീകരണം നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. നിരവധി ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അതു കൊണ്ട് മറുപടി തയ്യാറാക്കുന്നതിന് സമയമെടുക്കും. വിശദീകരണം നല്‍കുന്നതിനുള്ള കത്ത് തയ്യാറാക്കുന്നുണ്ടെന്ന് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു.

സിസ്റ്റര്‍ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സഭയുടെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം കാനോനിക നിയമനുസുരിച്ച് നടപടിയുണ്ടാകുമെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിയെ അറിയിച്ചിരുന്നു. പക്ഷേ മറുപടി നല്‍കാന്‍ സിസ്റ്റര്‍ ലൂസി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടിക്ക് കത്തോലിക്കാ സഭ ഒരുങ്ങുന്നതെന്നാണ് സൂചന.

 

Read more topics: sister loosi ,notice
English summary
sister loosi again got notice
topbanner

More News from this section

Subscribe by Email