Monday February 24th, 2020 - 2:18:pm
topbanner

അഭയ കേസ് ; സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റിനെ സിബിഐ കോടതി വിസ്തരിച്ചു

Anusha unni
അഭയ കേസ് ; സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റിനെ സിബിഐ കോടതി വിസ്തരിച്ചു

തിരുവനന്തപുരം : സിസ്റ്റർ അഭയ വധക്കേസിൽ സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റ് ശരത് ദാസിനെ സിബിഐ കോടതി വിസ്തരിച്ചു. സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോണ്‍വെന്റിന് സമീപം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ കണ്ടിരുന്നെന്ന് സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം അഭയ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്നും വാങ്ങിയ തൊണ്ടിമുതല്‍ തിരികെ നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷികളായ സഞ്ജു മാത്യു, അടയ്ക്കാ രാജു, ചെല്ലമ്മ ദാസ് എന്നിവരുടെ മൊഴിയെടുത്തത് അന്നത്തെ മജിസ്‌ട്രേറ്റായിരുന്ന ശരത്ചന്ദ്രനാണ്. തുടര്‍ന്നാണ് വിചാരണവേളയില്‍ ശരത് ചന്ദ്രന്റെ മൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി തീരുമാനിച്ചത്.

1992 മാര്‍ച്ച്‌ 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തില്‍ സി.ബി.ഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍.

English summary
sister abhaya case latest reports
topbanner

More News from this section

Subscribe by Email