Tuesday September 29th, 2020 - 8:35:pm

ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഇളയ സഹോദരന്‍ മുങ്ങി മരിച്ച നിലയില്‍

suji
ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഇളയ സഹോദരന്‍ മുങ്ങി മരിച്ച നിലയില്‍

ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ. ജസ്റ്റിന്‍ മുങ്ങിമരിച്ച നിലയില്‍. വല്ലാര്‍പാടം ഡി.പി വേള്‍ഡിനടുത്ത കായലില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയില്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപം താമസിക്കുകയായിരുന്നു ഇദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫോര്‍ട്ട്‌കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്റ്റിന്‍ ജോസഫ്എലിസബത്ത് ദമ്പതികളുടെ മകനാണ്. യേശുദാസിനെക്കൂടാതെ ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ് സഹോദരങ്ങള്‍. മുളവുകാട് പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Read more topics: singer yesudas , brother ,died
English summary
singer yesudas brother died
topbanner

More News from this section

Subscribe by Email