Wednesday November 20th, 2019 - 1:09:pm
topbanner

കൂടത്തായി കൊലപാതകം: സിലി വധക്കേസില്‍ ജോളിക്കെതിരെ സുപ്രധാന തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

JB
കൂടത്തായി കൊലപാതകം: സിലി വധക്കേസില്‍ ജോളിക്കെതിരെ സുപ്രധാന തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസില്‍ സുപ്രധാന തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. സിലിയുടെ രക്തത്തില്‍ വിഷാംശം ഉള്ളതായി പറയുന്ന ചികിത്സ രേഖ പൊലീസ് ശേഖരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് 2014 ലെ ചികിത്സാ രേഖകള്‍ ശേഖരിച്ചത്. 2014 സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്‍കിയിരുന്നു. അതേസമയം, പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പ് അവസാനിച്ചു. മഞ്ചാടിയില്‍ മാത്യൂവിന്റെ വീട്ടില്‍ തെളിവെടുക്കുന്നുണ്ട്. വ്യാജ ഒസ്യത്ത് കേസില്‍ ഇമ്പിച്ചിമോയി, ഇസ്മായില്‍ എന്നിവരെ അന്വേഷമ സംഘം ഇന്ന് ചോദ്യം ചെയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒക്ടോബര്‍ 27നാണ് സിലി വധക്കേസില്‍ ജോളിയുടേയും രണ്ടാം പ്രതി മാത്യുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിലിയെ കൊലപ്പെടുത്താന്‍ സയനൈഡ് വാങ്ങി നല്‍കിയത് മാത്യുവാണെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിലി വധക്കേസില്‍ മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു.

ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അല്‍ഫോണ്‍സ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.

 

Read more topics: sily crime, case jolly ,
English summary
sily crime case jolly
topbanner

More News from this section

Subscribe by Email