Saturday October 24th, 2020 - 6:47:am

സിലിയുടെ കൊലപാതകം ; ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളിയുടെ മൊഴി

suji
സിലിയുടെ കൊലപാതകം ; ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളിയുടെ മൊഴി

കൂടത്തായിയില്‍ കൊല ചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളിയുടെ നിര്‍ണായക മൊഴി. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചെന്ന് ജോളി മൊഴി നല്‍കി. എന്നാല്‍ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു. സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാതിരുന്ന ജോളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലിനോട് പിന്നീട് സഹകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡന്റല്‍ ക്ലിനിക്കില്‍ വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയെത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരണങ്ങള്‍ ഇതോടെ കൂടെയുണ്ടായിരുന്ന ജോളിയെ ഏല്‍പ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്. ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

Read more topics: silis murder, jolie,murder, ornaments
English summary
silis murder jolies statement
topbanner

More News from this section

Subscribe by Email